Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ച് നടന്നു

28 MAY 2025 10:21 PM IST
മലയാളി വാര്‍ത്ത

ഇന്നസൻ്റ് ... മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു പുതിയ മലയാള ചിത്രത്തിന് ഇന്നലെ ഈ നാമധേയം നൽകിയത് ഏറെ കൗതുകമായ ചില നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടായിരുന്നു. നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇന്നസെൻ്റ് എന്ന പേരു നൽകിയിരിക്കുന്നത്.

യുവാക്കളുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ (വാഴ ഫെയിം) അനാർക്കലി മരയ്ക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ചിത്രത്തിൻ്റെ ചിത്രികരണം പൂർത്തിയാക്കിക്കൊണ്ടാണ് മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നത്.

സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുള്ള ടാൻസാനിയാക്കാരൻ കിലി പോളിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് ഏറെ കൗതുകമായിരുന്നു. ഈ ചിത്രത്തിൽ കിലി പോൾ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഉണ്ണി എന്നാണ് കിലി പോളിനെ ഇന്നസെൻ്റ് എന്ന ചിത്രത്തിൻ്റെ അണിയറക്കാർ വിളിക്കുന്നത്.

ഈ ചിത്രത്തിലെ ഒരു ടേണിംഗ് പോയിൻ്റിൽ കൗതുകമുള്ള ഒരു കഥാപാത്രത്തിൻ്റെ ആവശ്യകത വന്നപ്പോൾ അതിൻ്റെ ആലോചന ചെന്നെത്തിയത് കിലി പോളിലാണ്. അതിനായി ടാൻസാനിയായിൽ അദ്ദേഹത്തെ വരുത്തിയാണ് ചിത്രീകരണം നടത്തിയതെന്ന് ടൈറ്റിൽ ലോഞ്ച് വേളയിൽ സംവിധായകൻ സതീഷ് തൻവി വ്യക്തമാക്കി.

ചിത്രത്തിൻ്റെ അഭിനേതാക്കളുടേയും,അണിയറ പ്രവർത്തകരുടേയും, സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഇന്നസൻ്റ് എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. എലമെൻ്റ്സ് ഓഫ് സിനിമ എന്ന ബാനർ പ്രകാശനം നിർവ്വഹിച്ചത് പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ്.
എലമെൻ്റ് സ് ഓഫ് സിനിമയുടെ ബാനറിൽ എം.ശ്രീരാജ് ഏ.കെ.ഡി യാണ് ഈ ചിത്രംനിർമ്മിക്കുന്നത്.

അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. പ്രശസ്ത നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോൻ, താരങ്ങളായ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അന്നാ പ്രസാദ് ജോളി ചിറയത്ത് സംഗീത സംവിധായകൻ ജയ് സ്റ്റെല്ലർ, സംവിധായകൻ അജയ് വാസുദേവ്, ഡിക്സൻ പൊടുത്താസ് ' മറ്റ് അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സർക്കാർ ജീവനക്കാരനായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ചില വ്യവസ്ഥതകൾക്കെതിരേയുള്ള അദ്ദേഹത്തിൻ്റെ പോരാട്ടത്തിൻ്റേയും കഥകൂടിയാണ് ഈ ചിത്രം.

അസീസ് നെടുമങ്ങാട്, ആദിനാട് ശശി, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ്, സർജി വിജയൻ, സംവിധായകൻ സതീഷ് തൻവി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

സംഗീതം - ജയ് സ്റ്റെല്ലർ.
ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ
എഡിറ്റിംഗ് - റിയാസ്.
കലാസംവിധാനം - മധു രാഘവൻ
മേക്കപ്പ് - സുധി ഗോപിനാഥ്.
കോസ്റ്റ്യും ഡിസൈൻ - ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രമണ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends