മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം....

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ മിക്സഡ് റിലേയില്‍ ടി സന്തോഷ് കുമാര്‍, രുപാല്‍ ചൗധരി, ടി കെ വിശാല്‍, ശുഭ വെങ്കിടേശന്‍ എന്നിവരാണ് ഒന്നാമതെത്തിയത്. മിക്സഡ് റിലേയില്‍ സ്വര്‍ണവുമായി ഇന്ത്യ. രണ്ടാം ദിവസം നാല് വെള്ളിയും വെങ്കലവുമുണ്ട്.
റിലേയില്‍ ഇന്ത്യക്ക് എതിരാളിയില്ലായിരുന്നു.
തുടക്കം ഓടിയ സന്തോഷ് ലീഡ് നല്‍കി. തുടര്‍ന്ന് രുപാലും വിശാലും ലീഡ് ഉയര്‍ത്തി. അവസാനലാപ്പ് ഓടിയ ശുഭ വലിയ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്. സമയം മൂന്ന് മിനിറ്റ് 18.2 സെക്കന്‍ഡ്.
കഴിഞ്ഞതവണയും സ്വര്‍ണം ഇന്ത്യക്കായിരുന്നു. കസാഖ്സ്ഥാന്‍ വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍, ഡെക്കാത്ത്ലണില്‍ തേജസ്വിന്‍ ശങ്കര്‍, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ രുപാല്‍ സിങ്, 1500 മീറ്റര്‍ ഓട്ടത്തില്‍ പൂജ എന്നിവര്‍ വെള്ളി കരസ്ഥമാക്കി. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ യൂനുസ് ഷാ വെങ്കലമണിഞ്ഞു. ആദ്യ ദിവസം ഒരു സ്വര്‍ണവും വെങ്കലവുമുണ്ട്.
ജപ്പാന്റെ നനാകോ മറ്റ്സുമോട്ടോ 52.17 സെക്കന്‍ഡില്‍ ഒന്നാമതെത്തി. ഇന്ത്യയുടെ വിത്യ രാംരാജ് അഞ്ചാമതായി. ഇരുപതുകാരിയായ രുപാല്‍ 2022ലെ ലോക അണ്ടര്‍ 20 മീറ്റില്‍ രണ്ട് മെഡല്‍ കരസ്ഥമാക്കിയിരുന്നു. 1500 മീറ്ററില്‍ നാല് മിനിറ്റ് 10.83 സെക്കന്‍ഡിലാണ് പൂജ വെള്ളി സ്വന്തമാക്കിയത്. ചൈനയുടെ ലി ചുന്‍ഹുയി(4:10.58) സ്വര്‍ണം നേടി. ഇന്ത്യയുടെ ലിലി ദാസ് നാലാമതായി. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍ 16.90 മീറ്റര്‍ ചാടിയാണ് വെള്ളിയിലെത്തിയത്. നിലവില്‍ ചാമ്പ്യനായ മലയാളി അത്ലീറ്റ് അബ്ദുള്ള അബൂബക്കര്‍ 16.72 മീറ്ററില്‍ ഒതുങ്ങി നാലാമതായി.
"
https://www.facebook.com/Malayalivartha