ആലപ്പുഴയില്‍ ഹരിപ്പാടിന് സമീപം കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച യുവാവും വിദ്യാര്‍ത്ഥിനിയും റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കില്‍..

ആ കാഴ്ച കാണാനാവാതെ.... ആലപ്പുഴയില്‍ ഹരിപ്പാടിന് സമീപം കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച യുവാവും വിദ്യാര്‍ത്ഥിനിയും റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിലാണ്. ദേശീയ പാതയുടെ ഭാഗത്ത് നിന്നാണ് ഇരുവരും എത്തിയത്. ബൈക്ക് സ്റ്റേഷന് സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷം പ്ലാറ്റ്ഫോമിലെത്തി. അതുവഴി കടന്നുപോകുകയായിരുന്ന തിരുവനന്തപുരം- നോര്‍ത്ത് അമൃത്സര്‍ എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ .
ശ്രീജിത്തും (38) പെണ്‍കുട്ടിയും (17) പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് കണ്ട ഗേറ്റ്കീപ്പര്‍ക്ക് അസ്വഭാവികത തോന്നിയിരുന്നു. ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനില്‍ രണ്ട് പേരും ട്രെയിന്‍ കാത്ത് നില്‍ക്കുന്നതാണ് സംശയത്തിനിട നല്‍കിയത്. അമൃത്സര്‍ എക്‌സ്പ്രസ് വരുന്നതിനായി ഗേറ്റ് അടച്ചതിന് പിന്നാലെ ഇരുവരും ട്രാക്കിനടുത്ത് വരുന്നത് ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചിരുന്നു. വൈകാതെ തന്നെ അവര്‍ ട്രാക്കിലേക്ക് ചാടുകയായിരുന്നു.
ചാടല്ലേയെന്ന് ഗേറ്റ് കീപ്പര്‍ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷ നേരം കൊണ്ട് ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചു. തലയടക്കം ചിതറിപ്പോയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് ഇവരെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ വലിയ വളവുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെണ്‍കുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനത്തിലുള്ളത്. അപകടത്തിന് ശേഷം ലോക്കോ പൈലറ്റ് വിവരം ആലപ്പുഴ സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിടുകയായിരുന്നു. സ്റ്റേഷനിലേക്ക് എത്താന്‍ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ ബന്ധുവിന്റെതാണെന്നാണ് സൂചനകളുള്ളത് വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവുമായിരുന്നു.
"
https://www.facebook.com/Malayalivartha