നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വനംവകുപ്പ്

ശക്തമായ മഴ... നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം.
ഇന്നലെ മുതല്‍ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചു. എന്നാല്‍, ദമ്മനക്കട്ടെ(കബിനി)യില്‍നിന്നുള്ള സഫാരി പതിവുപോലെ തുടരും.മണ്‍സൂണ്‍കാലത്ത് മഴ ആസ്വദിക്കാന്‍ മലയോരജില്ലകളായ കുടക്, ഹാസന്, ചിക്കമഗളൂരു ജില്ലകളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നതിനാല്‍ വനം, പോലീസ് വകുപ്പുകള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
കുടകിലും വയനാട് മേഖലയിലും തുടര്‍ച്ചയായി പെയ്യുന്ന മഴകാരണം കൃഷ്ണരാജ സാഗര്‍ (കെആര്‍എസ്), കബനി അണക്കെട്ടുകളിലുള്ള ജലനിരപ്പ് ഉയരാന്‍ കാരണമായി. കെആര്‍എസ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി 49.45 ടിഎംസി (തൗസന്റ് മില്യണ്‍ ക്യുബിക് ഫീറ്റ്) ആണ്. ഇപ്പോള്‍ സംഭരണശേഷി 17.16 ടിഎംസിയിലെത്തിയിരിക്കുകയാണ്. ഇത് കാവേരി അച്ചുകൂടത്തിലെ കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് നെല്ലും കരിമ്പും കൃഷിചെയ്യുന്നവര്‍ക്ക് ആശ്വാസംപകരുന്നു.
https://www.facebook.com/Malayalivartha