Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കി; അധ്യാപികയ്ക്ക് എതിരെ പോക്‌സോ കേസ്

06 JUNE 2025 10:34 PM IST
മലയാളി വാര്‍ത്ത

കിളിമാനൂരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി വിഭാഗം അധ്യാപിക ചന്ദ്രലേഖയ്ക്ക് എതിരെയാണു കിളിമാനൂര്‍ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തത്. കുട്ടിയുടെ മാതാവില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ അധ്യാപികയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു.

അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു വിദ്യാര്‍ഥിനിയെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. എതിര്‍ചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. സ്‌കൂളിലെ ഹാജര്‍ ബുക്ക് മോഷ്ടിച്ച കേസില്‍ ജീവനക്കാരനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിദ്യാര്‍ഥിനിക്ക് പല ദിവസങ്ങളിലും സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്. ഇതിനു പിന്നില്‍ ഒരു അധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

അധ്യാപികയുടെയും ജീവനക്കാരന്റെയും അപവാദ പ്രചാരണത്തില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പഠനം അവസാനിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂണിലാണ് ഏകജാലകം വഴി പ്ലസ് വണിന് വിദ്യാര്‍ഥിനി പ്രവേശനം നേടിയത്. പിന്നീട് മറ്റൊരു വിഷയത്തിലേക്ക് കോംബിനേഷന്‍ ട്രാന്‍സ്ഫറിലൂടെ മാറി. വിദ്യാര്‍ഥിനിയുടെ പേര് പരാമര്‍ശിച്ചു വന്ന ചില വിവരങ്ങള്‍ ആരോപണ വിധേയയായ അധ്യാപിക ചില വാട്‌സാപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും സിഡബ്ലുസിയിലും പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലൂടെ പോകുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ വീണ്  (4 hours ago)

കാനഡയില്‍ ജി-7 ഉച്ചകോടി  (4 hours ago)

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍...  (5 hours ago)

ബസിനടിയില്‍ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

ജോലിക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി ഒരു മരണം....  (5 hours ago)

യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം...  (5 hours ago)

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി  (5 hours ago)

അമ്മയും അനിയനും അറസ്റ്റില്‍  (10 hours ago)

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു  (10 hours ago)

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (13 hours ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (13 hours ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (13 hours ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (13 hours ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (13 hours ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (14 hours ago)

Malayali Vartha Recommends