പേവിഷബാധയുടെ ലക്ഷണങ്ങള്‍ ... യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം.... ആറുമാസം മുമ്പ് ബൈജുവിന്റെ കാലില്‍ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കള്‍

കണ്ണീരടക്കാനാവാതെ.... യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. കുറ്റിക്കാട് പാറയില്‍ വീട്ടില്‍ ബൈജു (44) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ആറുമാസം മുമ്പ് ബൈജുവിന്റെ കാലില്‍ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കള്‍ . ചൊവ്വാഴ്ച പകല്‍ ബൈജു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ടായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന്, പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബൈജു പോയില്ല. അന്നേദിവസം രാത്രിയോടെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കടയ്ക്കല്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. തുടര്‍ന്നാണ് പേവിഷബാധയേറ്റാണ് ബൈജു മരിച്ചതെന്ന സ്ഥിരീകരണം ആരോഗ്യവകുപ്പിനും പൊലീസിനും ലഭിച്ചത്. ബൈജുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആള്‍ക്കാരും ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും പേവിഷബാധ വാക്സിനെടുക്കാനായി നിര്‍ദേശിച്ചിട്ടുണ്ട്.
ബൈജു മരിച്ച ദിവസം ഡോക്ടര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കമുണ്ടായ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിന് എടുത്തിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍ അടിയന്തരമായി വാക്സിന് എടുക്കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്
https://www.facebook.com/Malayalivartha