പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു....

കാലവര്‍ഷം എത്തിയതിന് പിന്നാലെ ശക്തമായ അതിതീവ്ര മഴയെത്തുടര്‍ന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു. അതിതീവ്ര മഴക്ക് ശമനമായതോടെയാണ് പൊന്മുടി വീണ്ടും തുറക്കുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതല്‍ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം നാളെ മുതല്‍ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതിതീവ്ര മഴക്ക് ശമനമായതോടെ സംസ്ഥാനത്താകെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറക്കുന്നു.
അതേസമയം കാലവര്‍ഷം ശക്തി കുറഞ്ഞതോടെ വയനാട്ടില്‍ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.
മഴയുടെ അലര്‍ട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാന്‍ അനുമതി നല്‍കിയത്. സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റൊരു ജില്ലയിലും അലര്‍ട്ട് ഇല്ലെങ്കിലും സാധാരണ കാലവര്‍ഷ മഴയ്ക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha