കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..

ആലപ്പുഴ ബീച്ചിലേക്ക് കടൽപത അടിച്ചുകയറുന്നു. ശക്തമായ തിരയടിക്കുന്നത് കടൽപ്പതക്ക് കാരണമാകാം. കടലിൽ അടിയുന്ന മാലിന്യങ്ങളിൽ നിന്നും പത രൂപം കൊള്ളും എന്നും പറയുന്നു. കാറ്റും മഴയും കാരണം വിനോദ സഞ്ചാരികൾ ബീച്ചിലേക്ക് ഇറങ്ങരുതെന്ന് നിർദേശമുണ്ട്.
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ പത അടിഞ്ഞുകൂടുന്നത് സ്വാഭാവിക പ്രതിഭാസമെന്നാണ് നേരത്തെയുള്ള പഠന റിപ്പോര്‍ട്ട്. തിരയ്ക്കൊപ്പം തീരത്ത് അടിഞ്ഞു കൂടുന്ന പതയെപ്പറ്റി ആശങ്ക വേണ്ടെന്നും കേരള യൂണിവെഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് പതയയുണ്ടായതെന്നാണ് കണ്ടെത്തല്‍. അമിത അളവില്‍ കടലില്‍ മാലിന്യം കലര്‍ന്നതും പതയ്ക്ക് കാരണമാണ്.
https://www.facebook.com/Malayalivartha