കണ്ണീര്‍ക്കാഴ്ചയായി... റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ... പാലക്കാട് - പൊള്ളാച്ചി റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പഴനിയാര്‍ പാളയം സ്വദേശി ജയന്തി മാര്ട്ടിന് (37) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം നടന്നത്.
റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കരുവപാറ സെന്‍ പോള്‍സ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ സ്ത്രീ മരിച്ചു. മരിച്ച ജയന്തി മാര്ട്ടിന് അങ്കണവാടി ടീച്ചറായിരുന്നു .
https://www.facebook.com/Malayalivartha