ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....

തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.
ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 2ന് മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു. മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പൊലീസിനു ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
വീട്ടിൽ നിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസിയായ വീട്ടുടമ വിവരം അറിയിച്ചതനുസരിച്ചെത്തിയ മൂത്ത മകൾ സിന്ധു വീടിന്റെ പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീടിനകത്ത് സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മണിയും രേഖയും കഴിഞ്ഞ ജനുവരിയിലാണ് വീട് വാടകയ്ക്കെടുത്തതെന്ന് വീട്ടുടമ പറഞ്ഞു. രേഖയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ കത്താണ് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ ജീവനക്കാരിയായ, മണിയുടെ മൂത്തമകള്‍ സിന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. സിന്ധു വീട്ടിലെത്തി പിറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറി. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസില്‍ വിവരമറിയിച്ചു. കാട്ടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സഹോദരിയില്‍നിന്ന് മൊഴിയെടുത്തു.
ആറുമാസം മുന്‍പാണ് ഇവര്‍ പടിയൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷമാണ് രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. രണ്ടുദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. കിടപ്പുമുറിയില്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യഭാര്യ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ രണ്ടാംഭാര്യ രേഖയെയും രേഖയുടെ അമ്മ മണിയേയും. കൊന്നത് കഴുത്തുഞെരിച്ചാണ്. മൃതദേഹങ്ങള്‍ക്കരികില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. വീടിന്‍റെ വാതിലുകളെല്ലാം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറകിലെ വാതില്‍ തള്ളിതുറന്നാണ് പൊലീസ് അകത്തു കയറിയത്.
2019 ലാണ് നാടിനെ നടുക്കിയ ഉദയംപേരൂര്‍ വിദ്യ വധം. ചങ്ങനാശേരി സ്വദേശി പ്രേംകുമാർ ജോലിയോട് അനുബന്ധിച്ചാണ് ഭാര്യ വിദ്യയ്ക്കൊപ്പം കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്കൂൾ റീയൂണിയനിൽ പ്രേംകുമാർ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തുന്നത്.
സെപ്റ്റംബർ 20ന് വിദ്യയുമായിവില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ സുനിതയ്ക്കൊപ്പം എത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.
ഉദയംപേരൂർ വിദ്യ കൊലക്കേസിൽ ഒട്ടേറെ സംശയങ്ങൾക്കും നിഗമനങ്ങൾക്കും ഒടുവിലാണ് ഭർത്താവ് പ്രേംകുമാറിലേക്ക് അന്വേഷണ സംഘം എത്തിയത്. മുൻകൂർ ജാമ്യാപേക്ഷ, ഉദയംപേരൂർ പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി, ഏറ്റവുമൊടുവിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.വി. ജോസിനു ലഭിച്ച വാട്സാപ് ശബ്ദ സന്ദേശം എന്നിവയാണു പ്രേംകുമാറിനെ കുടുക്കിയത്. 2019 സെപ്റ്റംബർ 23ന് ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ ഉദയംപേരൂർ സ്റ്റേഷനിൽ എത്തുന്നത്. അന്നു കണ്ടനാട് പള്ളിയിൽ തർക്കം നടക്കുന്നതിനാൽ അഡീഷനൽ കമ്മിഷണറും ഡിസിപിയും ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്റ്റേഷനിൽ ഉണ്ടായിരുന്നു. സിഐയും സംഘവും പള്ളിയിലായിരുന്നു.
സീനിയർ സിപിഒ സി.വി. ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. വിദ്യയെ നേരത്തെ 4 തവണ കാണാതായിട്ടുള്ളതിനാൽ, തൽക്കാലം കേസ് എടുക്കേണ്ട എന്നാണു പ്രേംകുമാർ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, അന്നുതന്നെ പൊലീസ് കേസെടുത്തു. 2 ദിവസം കഴിഞ്ഞാണ് മൊഴിയെടുക്കാൻ പ്രേംകുമാറിനെ പൊലീസ് വിളിപ്പിക്കുന്നത്.
നവംബർ 1നു ഹാജരാകാമെന്നു പ്രേംകുമാർ അറിയിച്ചു. അന്നു ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും പൊലീസ് വിളിച്ചപ്പോൾ, താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ ഹാജരാകുമെന്നും വിശദീകരിച്ചു. നാട്ടിലെത്തിയിട്ടും സ്റ്റേഷനിൽ മൊഴി നൽകാൻ വരാത്തതിനാൽ പൊലീസ് വീണ്ടും വിളിച്ചു. ഇതിനിടെയാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
പ്രേംകുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ഇതോടെ, പ്രേംകുമാറിനു വിദ്യയുടെ തിരോധാനവുമായി ബന്ധമു ണ്ടെന്നു പൊലീസ് സംശയിച്ചു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചതോടെ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ കമ്മിഷണർക്കു പരാതി നൽകി. സിഐ കെ. ബാലൻ, സി.വി. ജോസ് എന്നിവർക്കെതിരെയായിരുന്നു പരാതി. പിന്നീടു സിഐ ഇല്ലാത്ത നേരം നോക്കി മൊഴി നൽകാൻ പ്രേംകുമാർ എത്തിയതു സംശയം ബലപ്പെടുത്തി. ഈ മാസം 6നു പ്രേംകുമാറിന്റെ ഫോണിൽ നിന്ന് എസ്‌സിപിഒ ജോസിന്റെ ഫോണിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന വാട്സാപ് ശബ്ദസന്ദേശം വന്നു. ഇതും തങ്ങളെ വഴി തെറ്റിക്കാനാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു.
എന്നാൽ, അധികം വൈകാതെ പ്രേംകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദയംപേരൂര്‍ സ്വദേശി വിദ്യയെ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്. വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പൊലിസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പ്രേംകുമാറും കാമുകിയും ചേര്‍ന്ന് വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ എത്തിച്ച് മറവ് ചെയ്യുകയായിരുന്നു.
സുനിത ബീബിയും കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും സഹപാഠികളായിരുന്നു. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാണാതായതായി ഭര്‍ത്താവ് പ്രേംകുമാര്‍ പരാതി നല്കുകയും ചെയ്തു. പോലീസ് വിദ്യയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വാടകയ്ക്ക് വീടെടുത്ത് താമസവും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. നഴ്‌സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയായിരുന്നു സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. വിദ്യയ്ക്ക് അന്ന് കഴുത്തിനാണ് പരിക്കേറ്റത്. ആയൂര്‍വേദ ചികിത്സയിലൂടെ കഴുത്തിനേറ്റ പരിക്ക് സുഖപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേം കുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.
തിരുവനന്തപുരത്ത് പേയാട് ഗ്രേസ് എന്ന് പേരുള്ള വില്ല സുനിത നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ അരങ്ങേറിയത് തമിഴ്‌സിനിമ 96 മോഡല്‍ പ്രണയവും ദ്യശ്യം മോഡല്‍ കൊലപാതകവുമാണ്. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്‌നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇരുവരും കാണുന്നത്.
വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്‌മേറ്റ്‌സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും അന്ന് വ്യക്തമാക്കുകയായിരുന്നു. രേഖയുടെയും അമ്മയുടെയും കൊലപാതകത്തിൽ കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























