ഓട്ടോമൊബൈല്‍ മെക്കാനിക്ക് റിപ്പയറിങ്ങിനിടെ ബസിനടിയില്‍ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്ക് റിപ്പയറിങ്ങിനിടെ ബസിനടിയില്‍ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ സി.വി. സുകുമാരന്‍ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടൂറിസ്റ്റ് ബസിന്റെ അടിയില്‍ നിന്ന് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ എയര്‍ സസ്പെന്ഷന് താഴ്ന്ന് ബസിന്റെ പിന്‍ഭാഗത്തെ ടയറിനും ബോഡിക്കുമിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ സുകുമാരനെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല . ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന സുകുമാരന്‍ വീടിനടുത്ത് വര്‍ക്ക്ഷോപ് നടത്തി വരുകയായിരുന്നു. പിതാവ്: പരേതനായ സി.വി. കൃഷ്ണന്. മാതാവ്: പരേതയായ മാതു. ഭാര്യ: രഞ്ജിനി. മക്കള്‍: സരിന് (അബൂദബി), സച്ചിന് (സൗദി), സയന (കൈതേരി).
"
https://www.facebook.com/Malayalivartha