ശ്രീചിത്രയില്‍ നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകള്‍ മാറ്റി വച്ചു; അടിയന്തര യോഗം വിളിച്ച് ഡയറക്ടര്‍

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെ ചികിത്സ മുടങ്ങി. വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ഡയറക്ടര്‍ നാളെ രാവിലെ വിളിച്ചു. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചതോടെയാണ് യോഗം. നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത്.
ശാസ്ത്രക്രിയ മാറ്റിവച്ച രോഗികളില്‍ ചിലര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടി. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താല്‍ക്കാലികമായി കരാര്‍ നീട്ടുകയായിരുന്നു. പഴയ വിലയില്‍ തന്നെയായിരുന്നു ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാര്‍ ഉപകരണങ്ങള്‍ എത്തിക്കാതെയായതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
ഇന്നു മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടര്‍മാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. നേരത്തെയും കത്തുകള്‍ നല്‍കിയിരുന്നുവെന്നാണ് വിവരം. ഇതുവരെ കരാറുകള്‍ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല. കേന്ദ്ര പദ്ധതിയായ അമൃതില്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha