Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

08 JUNE 2025 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-  

എന്നത്തേയും പോലെ ഇപ്പോഴും ഈ കുടുംബത്തിനൊപ്പമാണ്. അത്‌ ഈ കുടുംബത്തെ, ഈ കുട്ടികളെ വ്യക്തമായിട്ട് മനസ്സിലായിട്ടുള്ളത് കൊണ്ടാണ്. പതിവ് പോലെ ഇവരെ കുറിച്ച് വാർത്ത വന്നയുടനെ കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ പിന്തുണയുമായി ഒരുപാട് ആളുകൾ വന്നിട്ടുമുണ്ട്.



കഷ്ടപ്പെട്ട് ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നവർക്ക് അറിയാം ഈ വിഷയത്തിൽ അദ്ദേഹവും മകളും പറയുന്നതാണ് വാസ്തവം എന്ന്. ജീവനക്കാരെ നൂറ് ശതമാനവും വിശ്വസിച്ചു ഒടുക്കം പണി വാങ്ങി ജീവിതം വെറുത്തുപ്പോയവരിൽ കോടീശ്വരന്മാരുണ്ട്, സാധാരണക്കാരുമുണ്ട്. അങ്ങനെ സ്വന്തം ജീവനക്കാർ കൊടുത്ത പണിയിൽ വീടും കടയും ഒക്കെ ജപ്തിഭീഷണിയിൽ നിന്ന അഷ്‌കർ തന്റെ  രണ്ടര കോടിയുടെ വീട് നറുക്കെടുപ്പിൽ വച്ചതൊക്കെ നമ്മൾ കണ്ടതും കേട്ടതുമാണ്. 

പ്രതിസന്ധി ഘട്ടത്തിൽ നിന്ന അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ വിശ്വസ്ഥർ ആയ സ്റ്റാഫ്‌ അദ്ദേഹം കടക്കെണിയിൽ പെട്ട് ജയിലിൽ ആയപ്പോൾ കാണിച്ച നെറികേട് പലർക്കും അറിയാവുന്നതാണ്. ഈ ലോകം എന്നും അങ്ങനെയാണ്. വിശ്വസ്തർ ആണെന്ന് നമ്മൾ ധരിക്കുന്നവർ തന്നെ പിന്നിൽ നിന്നും കുത്തും.  കൃഷ്ണകുമാർ ചേട്ടന്റെ മകളുടെ സ്ഥാപനത്തിൽ സംഭവിച്ചതും ഇങ്ങനെ ഒരു നെറികെട്ട കാര്യം തന്നെയാണ്. QR കോഡിൽ കൃത്രിമം കാണിച്ചു സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ 69 ലക്ഷത്തിന്റെ തട്ടിപ്പ് കളി.

ഓ ബൈ ഓസി എന്ന ജുവലറി ഷോപ്പ് നടത്തുന്ന ദിയ ഗർഭിണി ആയ ശേഷം കൃത്യമായി കടയിൽ പോയിരുന്നില്ല. പകരം ഫോൺ കോളിലൂടെയും മറ്റും കാര്യങ്ങൾ നോക്കി നടത്തി. അത്‌ ആ സ്ഥാപനത്തിലെ ജീവനക്കാരോട് അവർ കാണിച്ച വിശ്വാസം. ചതിക്കില്ല, പറ്റിക്കില്ല എന്ന് കരുതിയിടത്ത് നിന്ന് തന്നെ പിന്നിൽ കുത്ത്. ദിയയുടെ ഭർത്താവ് അശ്വിനും ഐ ടി ഫീൽഡിലെ ജോലി തിരക്കുകളിൽ ആയതിനാൽ കൃത്യമായി ഷോപ്പിലെ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ല. അവിടെയാണ് OR കോഡ് വച്ച് തട്ടിപ്പ് തുടങ്ങുന്നത്. 

അവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ കടയിൽ വരുന്നവരോട് ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യുആർ കോഡ് കാണിക്കും.പണം വാങ്ങും. ഇതിങ്ങനെ തുടർന്നു. ഒടുക്കം  സംശയം തോന്നി സ്റ്റോക്ക് ചെക്കിങ്   നടത്തി CCTV  ഒക്കെ പരിശോധിച്ചപ്പോൾ  കള്ളി വെളിച്ചത്തായി. ഇതെല്ലാം ഷോപ്പിലെ സിസിടിവി ക്യാമറയിൽ നിന്ന് എടുത്ത് പൊലീസിന് നൽകിയിട്ടുണ്ട് അവർ.

തട്ടിപ്പ് അറിഞ്ഞ ഉടൻ തന്നെ ദിയ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത്‌ വലിയ ക്യാപ്ഷൻ ഇട്ട് വാർത്തയാക്കാൻ മാധ്യമങ്ങൾ മിനക്കെട്ടില്ല. അത്‌ കൊണ്ട് ആരും അറിഞ്ഞുമില്ല. ഇപ്പോൾ ആ ജീവനക്കാർ കൊടുത്ത കൗണ്ടർ കേസിലാണ് ഈ കുടുംബത്തിനെതിരെ കേസ് വന്നത്.  അത്‌ നല്ല പൊലിപ്പിക്കുന്ന രീതിയിൽ തലക്കെട്ട് ഒക്കെ ഇട്ട് വാർത്ത ആക്കിയപ്പോൾ കൃഷ്ണകുമാറും മക്കളും കിഡ്നാപ്പർമാർ ആയി. വാദി പ്രതിയാകുന്ന മാജിക്.

നോക്കണേ മണിപ്പുലേഷനുകളിൽ നിന്ന് എത്രയോ അകലെയാണ് സത്യം എന്ന്.  അന്നം തരുന്ന സ്ഥാപനത്തിൽ കയ്യിട്ടുവാരുന്ന ജീവനക്കാരുടെ പേര് വിവരങ്ങളോ ഫോട്ടോകളോ ഇല്ലാതെ ആ കുടുംബം ആരെയോ തട്ടിക്കൊണ്ടു പോയി എന്ന രീതിയിൽ അവരുടെ ചിത്രങ്ങൾ വച്ച് വാർത്തകൾ എങ്ങും ഉണ്ട്.

അതിന്റെ കീഴിൽ ഉള്ള കമന്റുകളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്. മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്. ഭീകരമായ രീതിയിൽ ബോഡി ഷെയ്മിങ് നടക്കുന്നുണ്ട്. നൂറ് ശതമാനം ലിറ്ററസി, നൂറ്റൊന്ന് ശതമാനം പ്രബുദ്ധത എന്നൊക്കെ പറയുമ്പോൾ അന്യന്റെ കട്ടിലിന് കീഴേ പായ വിരിച്ച് കിടന്ന് ഒളിഞ്ഞു നോക്കണമല്ലോ, നടക്കട്ടെ !!നോക്കൂ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണയ്ക്കാം, വിമർശിക്കാം. അത്‌ ജനാധിപത്യം. എന്നാൽ ഒരു വിഷയം വരുമ്പോൾ അതിലെ നെല്ലും പതിരും തിരയാതെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം, മതം, ജാതി ഒക്കെ നോക്കി പ്രഖ്യാപിത ശത്രു ആക്കുന്ന രീതി ഫാസിസം.  സത്യം വിജയിക്കട്ടെ. ഈ കുടുംബത്തിന് നീതി ലഭിക്കട്ടെ. എന്നും എപ്പോഴും  നിങ്ങളെ അറിയുന്നവർ കൂടെയുണ്ടാവും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (2 minutes ago)

കസ്റ്റഡിലായത് മരുമകന്‍....  (12 minutes ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (32 minutes ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (55 minutes ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (1 hour ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (1 hour ago)

നിപ രോഗം സ്ഥിരീകരിച്ചു  (1 hour ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (2 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (2 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (2 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (2 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (3 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (12 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends