Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

കടലിൽ മറിഞ്ഞ കപ്പൽ കരയിലും പൊട്ടിത്തെറി! തൊട്ടില്ലെങ്കിലും പൊള്ളും.. ശ്വസിച്ചാലും പ്രശ്നം; ആശങ്ക പരത്തി വാൻ ഹായ് 503

10 JUNE 2025 04:15 PM IST
മലയാളി വാര്‍ത്ത

വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് പടു കൂറ്റൻ കപ്പലുകൾ.. പൊതുവെ അപകട സാധ്യത കുറഞ്ഞ ഇന്ത്യൻ തീരദേശത്ത് പ്രത്യേകിച്ച് കേരള തീരത്ത് രണ്ട് പടു കൂറ്റൻ കപ്പലുകളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടിരുന്ന എംഎസ്ശി എൽസ ത്രീ എന്ന ചൈനീസ് കപ്പലും , സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലുമാണ് ഈ അപകടത്തിൽ പെട്ട രണ്ട് കപ്പലുകൾ. 

ഈ രണ്ട് കപ്പലും പ്രകൃതിയേയും ഒപ്പം മനുഷ്യനേയും എങ്ങനെ ബാധിക്കുമെന്നതാണ് ഗുരുതര വിശയം. വിദഗ്ദർ പറയുന്ന റിപ്പോർട്ടുകൾ‍ പ്രകാരം ഇവ രണ്ടും വളരെ വലിയ വിപത്താണ് കൊണ്ട് വരാൻ പോകുന്നത്. എംഎസ്സി എൽസയിൽ തൊട്ടാൽ പൊള്ളുന്ന രാസവസ്തുക്കളാണ് ഉള്ളതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു എങ്കിലും അത് ഒരു പൊട്ടിത്തെറി തീപ്പിടിത്തം എന്നീ അവസ്ഥയിലേക്ക് ഒന്നും പോയിരുന്നില്ല.

 

മറിച്ച് വാൻ ഹായ് 503 എന്ന കപ്പലീലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്. അതി ഗുരുതരമായ വസ്തുക്കളടങ്ങിയ നൂറിലധികം കണ്ടൈയ്നറുകൾ വഹിച്ച് കൊണ്ടാണ് വാൻ ഹായ് കോഴിക്കോട് തീരം വിട്ടിരുന്നത്. അത് ഉൾക്കടലിലെത്തിയപ്പോൾ തീപ്പിടിത്തത്തിലേക്കും പൊട്ടിത്തെറിയിലേക്കുമെല്ലാം കടന്നിരിക്കുകയാണ്. കപ്പൽ ഇനി അവിടെ നിന്ന് തിരികെ കൊണ്ട് വരുക എന്നത് അതി ദുർഘടം പിടിച്ച പണിയാണ്. നങ്കൂരമിടാൻ പോലും പറ്റാത്ത അത്ര ആഴമുള്ള പ്രദേശത്താണ് കപ്പൽ നിലവിൽ നിന്ന് കത്തുന്നതെന്നതിനാൽ കപ്പൽ ഇനി ആഴക്കടലിലേക്ക് പോകാനാണ് സാധ്യത.

അതായത് ജീവജലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ദേഷം ചെയ്യുന്ന കപ്പൽ ഇനി കടലിനടിയിലേക്ക് പോകുമെന്ന്. ഇത് മത്സ്യ സമ്പത്തിന്റെ ആരോഗ്യത്തേയും അത് വഴി മനുഷ്യരേയും ബാധിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ വർഷങ്ങൾ പഴക്കമുള്ള കപ്പലാണ് എന്ന് പറഞ്ഞ് കൊണ്ട് രണ്ടാഴ്ച മുമ്പ് മുങ്ങിയ എംഎസ്സി എൽസ മറിഞ്ഞിടത്ത് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ആ കപ്പലിനടിയിൽ ഗുരുതരമായ രാസ പദാർത്ഥങ്ങളാണ് ഉണ്ടായിരുന്നത്.

 

കപ്പൽ മറിഞ്ഞ ഏരിയ കണ്ട് പിടിച്ച് അവിടെ മത്സ്യബന്ധനം പാടില്ലെന്നറിയിക്കുമെന്നാണ് അധികൃതർ തീരുമാനിച്ചത്. അതായത് മത്സ്യബന്ധനത്തൊഴിലാളികളുടെ ജോലി സാധ്യത വലിയ തോതിൽ കുറഞ്ഞു എന്ന്. ഇന്നിപ്പോൾ സാമാന രീതിയിൽ മറ്റൊരു കപ്പൽ എംഎസ്സി എൽസെക്കാൾ അപകടകരിയായ കപ്പലും ഇത്തരത്തി്ൽ കടലിലേക്ക് മറിഞ്ഞ കണ്ടൈയ്നറിൽ ചിലത് തീരത്തടിയാനുള്ള സാധ്യതയും ഉണ്ട്. അത് ഇനി ഈ പറയുന്നത് പോലെ പൊട്ടിത്തെറിക്കാനും മറ്റും വഴിയൊരുക്കിയേക്കും.

അത് മാത്രമല്ല ഒരു കപ്പൽ അപകടമുണ്ടായി കഴിഞ്ഞാൽ ആ കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിൽ നിറയെ ഒഴുകി നടക്കാനുള്ള സാധ്യതയുണ്ട്. അത് സ്വാഭാവികമായും മത്സ്യബന്ധന തൊഴിലാളികളെ തന്നെയാണ് ബാധിക്കുന്നത്. അഥായത് എംഎസ്സി എൽസ ത്രീയുടെ അവശിഷ്ടങ്ങൾ കടലിൽ മറിഞ്ഞതിന്റെ ഭാഗമായി ലക്ഷങ്ങളുടെ നാഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായത്.

കടലിൽ അകപ്പെട്ട കണ്ടെയിനറുകളിൽ കുടുങ്ങി മീൻപിടിത്ത ബോട്ടുകളുടെ വലകൾ വലിയ തോതിൽ നശിക്കുന്നുണ്ടെന്നാണ് മത്സ്യബന്ധന തൊഴിലാളികൾ അറിയിച്ചത്. സാധനങ്ങൾ നിറച്ചനിലയിലുള്ള കണ്ടെയിനറുകളാണ് കടലിന്റെ അടിത്തട്ടിലൂടെ ഒഴുകിനടക്കുന്നത്. ഇവയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ ബോട്ടുകാർക്ക് സാധിക്കു ല്ല എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ്.

 

ഒരു ദിവസം മാത്രം വിവിധ ബോട്ടുകളിലായി 40 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്‌. കപ്പൽ മുങ്ങിയത് സംസ്ഥാന സർക്കാരിന്റ അധികാരപരിധിക്കു പുറത്തുള്ള മേഖലയിലാണെങ്കിലും ബോട്ടുകൾ നാശനഷ്ടമുണ്ടാക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണ്. സംസ്ഥാന സർക്കാരും കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കോർപ്പറേഷനും ചേർന്ന് കണ്ടെയിനറുകൾ കരയിലെത്തിച്ച് നാശനഷ്ടങ്ങൾ ഒഴിവാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഈ ആശങ്ക തീരും മുമ്പ് മറ്റൊന്ന് കൂടെ കടലിലേക്ക് പതിക്കുന്നു എന്നത് വലിയ ആശങ്കയാണ്.

അത് മാത്രമല്ല രാസ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളാണ് കടലിനടിയിലെന്നതിനാൽ അത് കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും കേരളാ തീരത്ത് കപ്പൽ തീപിടിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രണ്ടാഴ്ചക്കിടെ ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങളും, നിലവിൽ തീ കത്തിക്കൊണ്ടിരിക്കുന്ന വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും യോഗത്തിൽ ചർച്ചയാകും.

വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 കപ്പൽ മുങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേരള സമുദ്രാതിർത്തിയിൽ വീണ്ടും ചരക്കുകപ്പൽ ദുരന്തം ഉണ്ടായത്. കൊളംബോയിൽനിന്ന് മുംബൈയിലേക്കു പോകുന്ന, സിംഗപ്പൂർ രജിസ്‌ട്രേഷനുള്ള വാൻഹായ് 503 ചൈനീസ് ചരക്കുകപ്പലിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. കപ്പലിലുള്ള 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവ തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്.

ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. രാത്രി വൈകിയും തീ നിയന്ത്രണാതീതമായി തുടരുകയാണ്. തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് എത്താൻ സാധിക്കുന്നില്ല. അപകട സമയത്ത് 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു.

10 പേർ ലൈഫ് ബോട്ടിലും എട്ടു പേർ ലൈഫ് റാഫ്റ്റിലും രക്ഷപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ടവരിൽ അഞ്ചു പേർക്ക് പരുക്കേറ്റതായും രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. ചികിത്സയ്ക്ക് എല്ലാ സജ്ജീകരണങ്ങളും ഇന്നലെ വൈകിട്ടോടെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒരുക്കിയിരുന്നു. ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് ജീവനക്കാർ.

ഇന്നലെ രാവിലെ പത്തോടെയാണ് കപ്പൽ അപകടത്തിൽപെട്ട വിവരം ലഭിക്കുന്നത്. കപ്പലിൽ ഒന്നിലേറെ സ്‌ഫോടനം നടന്നതായി സൂചനയുണ്ട്.  കപ്പലിലുണ്ടായിരുന്ന ഒരു കണ്ടെയ്നർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച കപ്പലിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. 269 മീറ്റർ നീളമുള്ള വാൻഹായ് 503 കപ്പലിൽ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളും ഉണ്ടെന്ന് പ്രാഥമിക വിവരം. സ്വയം തീപിടിക്കുന്ന വസ്തുക്കൾ കപ്പലിൽ ഉള്ളതായി കണ്ണൂർ അഴീക്കൽ പോർട്ട് ഓഫിസർ കാപ്റ്റൻ അരുൺകുമാർ പറഞ്ഞു.

കപ്പലുകളിൽ കൊണ്ടുപോകുന്ന അപകടകരമായ വസ്തുക്കളെ ഒൻപത് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതിൽ ക്ലാസ് 3, 4.1, 4.2, 6.1 തരങ്ങളിലുള്ള വസ്തുക്കളാണ് വാൻഹായി 503 കപ്പലിലുള്ളത്. തീപിടിപ്പിച്ചാൽ കത്തുന്ന ദ്രാവകങ്ങളാണ് ഇതിൽ ആദ്യത്തേത്. പെട്രോൾ, ഡീസൽ, അസറ്റോൺ, എത്തനോൾ എന്നിവ പോലുള്ളത്. ഘർഷണത്തിൽ സ്വയം തീപിടിക്കാവുന്നവയാണ് 4.1 വിഭാഗം. സൾഫർ, തീപ്പെട്ടി, കാൽസ്യം കാർബൈഡ്, കർപ്പൂരം, ഫോസ്ഫറസ് എന്നിവപോലെ. വായുസ്പർശമുണ്ടായാലോ കത്തിച്ചാലോ പെട്ടെന്ന് തീപിടിക്കുന്നവയാണ് 4.2 വിഭാഗം. വെള്ള ഫോസ്ഫറസ്, പഞ്ഞി, പഞ്ചസാര, വൈക്കോൽ എന്നിവപോലുള്ളവ .

ശ്വസിച്ചാലോ സ്പർശിച്ചാലോ ഹാനികരമാവുന്നവയാണ് അടുത്ത വിഭാഗമായ 6.1. ആർസനിക്, ഈയം, കീടനാശിനികൾ, ക്ലോറോഫോം, നിക്കോട്ടീൻ, ബേറിയം എന്നിവ. ഇവയിലേതെല്ലാം കപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നുവെന്നതിന്റെ പട്ടിക ഷിപ്പിങ് കമ്പനിയുടെയും കസ്റ്റംസിന്റെയും കൈവശമാണുള്ളത്. കടലിൽ പതിച്ചവ ഏതാണെന്നതും സ്ഥിരീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (47 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (1 hour ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (2 hours ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (5 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (6 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (7 hours ago)

Malayali Vartha Recommends