പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു

പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാള്‍ ഇച്ചുഭാഗ്ര സ്വദേശി അല്‍മാന്‍ മോണ്ടലി (30) നാണ് കുത്തേറ്റത്. കൂടെ താമസിക്കുന്ന ആസാം സോനിത്പൂര്‍ സ്വദേശി ബാദിസ്ഥദാസ് ആണ് കുത്തിയത്. പ്രതി ഒളിവില്‍ കഴിയുകയാണ്. രണ്ടു പേരും ചൊവ്വാഴ്ച രാത്രി വൈകിയും വാക്കേറ്റത്തിലേര്പ്പെട്ടിരുന്നതായി നാട്ടുകാര്‍
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്കാണ് കത്തിക്കുത്ത് നടന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് താമസം. കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ അല്‍മാന്‍ മോണ്ടല്‍ മുകളില്‍ നിന്നിറങ്ങി കട വരാന്തയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടക്കല്‍ ഭാഗത്തേക്ക് ഇറച്ചിക്കോഴിയുമായി പോവുകയായിരുന്ന വാഹനത്തിലുള്ളവര്‍ രക്തം വാര്‍ന്ന് പരിക്കേറ്റുക്കിടക്കുന്ന ആളെ കണ്ടു കൊളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി മോണ്ടലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്നനില തരണം ചെയ്തിട്ടുണ്ടെങ്കിലും മോണ്ടലിന്റെ മൊഴിയെടുക്കാനായി കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതിക്കായി സൈബര്‍ പോലീസിന്റെ സഹകരണത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha

























