ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രനേട്ടവുമായി ഓസിസ് താരം സ്റ്റീവ് സ്മിത്ത്

ചരിത്രനേട്ടവുമായി ഓസിസ് താരം സ്റ്റീവ് സ്മിത്ത് . ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന സന്ദര്‍ശക ടീമംഗം എന്ന റെക്കോഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 115 റണ്‍സ് ശരാശരിയില്‍ 575 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം വാറന്‍ ബാര്‍ഡ്സ്ലിയുടെ റെക്കോഡാണ് സ്മിത്തിന് മറികടക്കാനായത്.
ലോര്‍ഡ്‌സില്‍ ഇതുവരെ ആറു ടെസ്റ്റ് കളിച്ച സ്മിത്തിന് 591 റണ്‍സായി . റബാദ എറിഞ്ഞ 33-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിള്‍ നേടിയാണ് സ്മിത്ത്, ബാര്‍ഡ്സ്ലിയുടെ റെക്കോഡ് മറികടന്നത്. ലോര്‍ഡ്സില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 551 റണ്‍സെടുത്ത ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും സ്മിത്ത് പുറകിലാക്കി. 141 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ലോര്‍ഡ്‌സില്‍ 590 റണ്‍സ് പിന്നിടുന്ന ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ താരമെന്ന റെക്കോഡും സ്മിത്തിന് സ്വന്തമായി.
ലോര്‍ഡ്‌സില്‍ ആറു ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചറിയും സ്മിത്ത് കരസ്ഥമാക്കി. 2015 ആഷസ് ടെസ്റ്റില്‍ നേടിയ 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന വിദേശ ബാറ്ററെന്ന റെക്കോഡും സ്മിത്തിന് സ്വന്തമായി.
ഫൈനലില്‍ 112 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത സ്മിത്ത് ഇംഗ്ലണ്ടില്‍ ഇത് 18-ാം തവണയാണ് 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 17 തവണ വീതം ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോഡര്‍ഡറുടെയും വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും റെക്കോഡാണ് സ്മിത്തിന് മറികടക്കാനായത്.
https://www.facebook.com/Malayalivartha