ബൈക്കിനുകുറുകെ നായ ചാടി... വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ബൈക്കിന് കുറുകെ നായചാടിയതിനെത്തുടര്‍ന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. അഞ്ചാലുംമൂട് കടവൂര്‍ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മടങ്ങി വരും വഴിയായിരുന്നു അപകടം നടന്നത്.
ഇന്നലെ രാത്രി 12.15 ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. പിറന്നാളാഘോഷം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നവഴി നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിയില്ല. ഒപ്പം സഞ്ചരിച്ച സുഹൃത്തും പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























