സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷക്കും പ്രവേശനം നേടിയ ഉദ്യോഗാര്‍ഥികളുടെ ഫലമാണ് പുറത്തുവിട്ടത്. ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്.
പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്. മേയ് 25 നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പരീക്ഷ 200 മാര്‍ക്കിലായിരുന്നു. രണ്ട് ഒബ്ജക്റ്റീവ് - ടൈപ്പ് പേപ്പറുകള്‍ ഉണ്ടായിരുന്നു.
ഓരോ തെറ്റ് ഉത്തരത്തിലും മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടമാകുന്ന രീതിയിലാണ് ഇത്തവണ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ ആരംഭിക്കുന്ന മെയിന്‍സ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. സിവില്‍ സര്‍വീസസ് പരീക്ഷ പ്രിലിമിനറി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ പ്രവേശിച്ച് ഫലം പരിശോധിക്കാന്‍ സാധിക്കും. എന്ന സൈറ്റിലൂടെയും പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ ഔദ്യോഗിക സൈറ്റില്‍ നിന്ന് ലഭ്യമാണ്.
സിവില്‍, ഫോറസ്റ്റ് സര്‍വീസസ് മെയിന്‍ പരീക്ഷക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ 2025ലെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷാ ഘട്ടത്തിലേക്ക് ഇനി കടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ലക്ഷ്യമിടുന്നവരെ ഇതേ പ്രാഥമിക സ്ക്രീനിങ്ങിലൂടെ തെരഞ്ഞെടുക്കുകയും അതനുസരിച്ച് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha