കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...

കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി. നിയമനടപടി ക്രമങ്ങളില്‍ കാലതാമസം പാടില്ലെന്നും കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും നിര്‍ദേശിച്ച് കോടതി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് നല്കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശമുള്ളത്.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.
സിംഗപ്പൂര്‍ ചരക്കു കപ്പല്‍ എം.വി വാന്‍ഹായ് 503ലെ തീപിടിച്ച സംഭവവും എം.എസ്.സി എല്‍സ 3 കപ്പല്‍ അപകട കേസിനൊപ്പം പരിഗണിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്കി. എം.എസ്.സി എല്‍സ3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കേസെടുത്തതായി കേരള സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
രണ്ട് കപ്പല്‍ അപകടങ്ങളിലും ശക്തമായ നടപടി വേണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചപ്പോള്‍, കപ്പല്‍ അപകടം ആവര്‍ത്തിച്ചെന്നും നടപടി എടുക്കാതിരിക്കരുതെന്നും വ്യക്തമാക്കി ഹൈകോടതി .
"
https://www.facebook.com/Malayalivartha

























