കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാനായി ദേവസ്വം ബോര്‍ഡ് നീക്കം. നിലവിലിപ്പോള്‍ കീഴ്ശാന്തിക്കാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന്റെയും വിതരണത്തിന്റെയും ചുമതല. വിജിലന്‍സ് പരിശോധനയില്‍ ഉണ്ണിയപ്പം വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടായിരുന്നു.
രസീതില്ലാതെ ഉണ്ണിയപ്പം വില്‍ക്കുന്നത് കണ്ടെത്തുകയും പണം പിടികൂടുകയും ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായാണ് ഉണ്ണിയപ്പം വിതരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനായി ചര്‍ച്ചകള്‍ നടത്തുന്നത്.
നിലയ്ക്കല്‍, പന്തളം ക്ഷേത്രങ്ങളിലെ മാതൃകയില്‍ കൊട്ടാരക്കരയിലും ഉണ്ണിയപ്പം വിതരണം ഏറ്റെടുത്ത് നടത്താനുള്ള സാധ്യതയാണ് തേടുന്നത്. നിലവിലിപ്പോള്‍ ഉണ്ണിയപ്പത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതും ഉണ്ണിയപ്പം വാര്‍ക്കുന്നതും കീഴ്ശാന്തിയുടെ ചുമതലയിലാണ്. ഇതിനുള്ള ശാന്തിക്കാരെയും താത്കാലിക ജീവനക്കാരെയും നിയമിച്ചിരിക്കുന്നതും കീഴ്ശാന്തിയാണ്.
അതേസമയം ഗുണനിലവാരക്കുറവ്, വിതരണത്തില്‍ ക്രമക്കേട് തുടങ്ങിയ പരാതികള്‍ ഉയര്‍ന്നതോടെയാണ് വിജിലന്‍സ് കഴിഞ്ഞ ആഴ്ച മിന്നല്‍പരിശോധന നടത്തിയത്.
"
https://www.facebook.com/Malayalivartha