Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കപ്പൽ നെടുകെ പിളർന്ന് മുങ്ങാൻ തുടങ്ങി..! എന്തും എപ്പോഴും സംഭവിക്കും 157 കണ്ടെയ്നറുകളിൽ മാരകം....!

11 JUNE 2025 02:24 PM IST
മലയാളി വാര്‍ത്ത

സ്ഫോടനത്തെ തുടർന്ന് വൻതീപിടിത്തമുണ്ടായി ചരിഞ്ഞ 'വാൻ ഹായ് 503" കപ്പൽ പൊട്ടിപ്പിളരാൻ സാദ്ധ്യത. രണ്ടായിരം ടൺ ഇന്ധനമങ്ങിയ ടാങ്കിന് സമീപത്തേക്ക് തീ വ്യാപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെയ്നറുകളിലെ മാരകരാസവസ്‌തുക്കൾ കാരണം തുടർ സ്ഫോടനങ്ങളുണ്ടാകുന്നു. കപ്പലിനെ പുറംകടലിലേയ്ക്ക് നീക്കി തീരമേഖലയിൽ ആഘാതം കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് കോസ്റ്റ് ഗാർഡും നാവികസേനയും. തീയണയ്‌ക്കാനും കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനും തീവ്രശ്രമം തുടരുകയാണ്.

Visit Advertiser websiteGO TO PAGE
40 ശതമാനം ഭാഗത്തെ തീ നിയന്ത്രണ വിധേയമായെങ്കിലും 60 ശതമാനം ഭാഗത്ത് ആളിപ്പടരുകയാണ്. അതിശക്തമായ ചൂടിൽ ചട്ടക്കൂ‌ടും പാളികളും ഉരുകിയാൽ കപ്പൽ പിളരും. കപ്പലിന്റെ നാലുവശത്തും വെള്ളം പമ്പുചെയ്യുന്നുണ്ട്.

കണ്ടെയ്‌നറുകൾ കേരളതീരത്തെത്താൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കണ്ണൂരിലെ അഴീക്കൽ തുറമുഖത്തുനിന്ന് 81.5 കിലോമീറ്റർ ദൂരെയാണ് കപ്പലെങ്കിലും തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് കണ്ടെയ്നറുകൾ എത്തിയേക്കാം.

 

 

കപ്പൽ 15 ഡിഗ്രി ചരിഞ്ഞു

കപ്പൽ ഇടതുവശത്തേയ്‌ക്ക് 10-15ഡിഗ്രി ചരിഞ്ഞ നിലയിലാണ്. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിട്ടുണ്ട്. കൂടുതൽ ചരിഞ്ഞാൽ മുങ്ങാൻ സാദ്ധ്യതയുണ്ട്. നടുഭാഗത്തെ തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും കനത്തപുക ഉയരുന്നുണ്ട്.

തീകെടുത്താൻ 3 കപ്പൽ

കോസ്‌റ്റ് ഗാർഡിന്റെ സമുദ്രപ്രഹരി, സചേത്, സമർത്ഥ് എന്നിവയാണ് തീകെടുത്തൽ ദൗത്യം തുടരുന്നത്. സമർത്ഥ് കപ്പലിൽ തീയണയ്‌ക്കാൻ ആധുനിക സാമഗ്രികളുണ്ട്. ചൂടും സ്‌ഫോടനസാദ്ധ്യതയും കണക്കിലെടുത്ത് 200മീറ്റർ അകലെനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നുണ്ട്. ജീവനക്കാരെ രക്ഷിക്കാനെത്തിയ നാവികസേനയുടെ കപ്പൽ സത്‌ലജ് മടങ്ങി.

157 കണ്ടെയ്നറുകളിലെ ചരക്കുകൾ മാരകം

കൊച്ചി: കത്തിപ്പടരാനും പൊട്ടിത്തെറിക്കാനും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കാനും കഴിയുന്നതാണ് 157 കണ്ടെ്‌നറുകളിലെ ചരക്കുകളെന്ന് അംഗീകൃത മാനദണ്ഡ പ്രകാരം അധികൃതർ പുറത്തുവിട്ട പട്ടികയിൽ വ്യക്തം.

 

 

 

മാരകവസ്‌തുക്കൾ ഉൾപ്പെടുന്ന 6.1 ക്ളാസിൽ വരുന്നവയാണ് കൂടുതൽ. 7 മുതൽ 12 വരെ നമ്പരുകളിലെ രാസവസ്‌തുക്കൾ അപകടകരമായി പെട്ടിത്തെറിക്കുന്നവയാണ്. വെള്ളവുമായോ അന്തരീക്ഷവുമായോ നേരിട്ട് ബന്ധമുണ്ടായാൽ തീപിടിക്കാൻവരെ ശേഷിയുള്ളവയാണ് ഇവയെന്ന് രാസവസ്‌തു വിദഗ്ദ്ധനും റിട്ട. എക്‌സ്‌പ്ളോസീവ്സ് ജോയിന്റ് ചീഫ് കൺട്രോളറുമായ ആർ. വേണുഗോപാൽ പറഞ്ഞു.

 

 

സ്‌ഫോടനശേഷിയുള്ള ലിഥിയം ബാറ്ററികൾ വൻതോതിലുണ്ട്. കീടനാശിനികൾ, തീപിടിക്കുന്ന 19 കണ്ടെയ്‌നർ ഖരവസ്‌തുക്കൾ, എഥനോൾ, അച്ചടിമഷി, പെയിന്റ്, ആൾക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ് തുടങ്ങിയവയും കപ്പലിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (38 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends