Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ മനോജ്.കെ.ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്ത്

11 JUNE 2025 05:44 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേയ്ക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.

സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ മനോജ്.കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്.

മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നാ യിരുന്നു എൻ്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു. മനോജ്.കെ.ജയൻ്റെ വാക്കുകളായിരുന്നു ഇത്. ഇതിനിടയിൽ പല പ്രോജക്റ്റുകളും വന്നു കൊണ്ടിരുന്നു.

അത് എത്തിച്ചേർന്നത് ഈ ചിത്രത്തിലാണ് അമ്മയോട് കഥ നേരത്തേ ചിത്രത്തിൻ്റെ സംഘാടകർ കഥ പറഞ്ഞിരുന്നു. അമ്മ പൂർണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചത്. അമ്മ സമ്മതിച്ചില്ലങ്കിൽ ഈ ചിത്രം ചെയ്യുമായിരുന്നില്ലാ യെന്ന് തേജാ ലഷ്മിയും മനോജ്.കെ.ജയനും പറഞ്ഞു.

സമ്പന്ന കുട്ടംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.
ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ജൂലൈ അവസാന വാരത്തിൽ കൊച്ചിയിൽ ചിത്രീകരണമാരംഭിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ലൈൻ പ്രൊഡ്യൂസർ - അലക്സ്. ഈ. കുര്യൻ, (കാക്കാസ്റ്റോറീസ്)
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സേതു
സംഗീതം. ശ്രീനാഥ് ശിവ ശങ്കരൻ
ഛായാഗ്രഹണം - അനിരുദ്ധ് അനീഷ്
എഡിറ്റിംഗ് - സാഗർ ദാസ്
കലാസംവിധാനം - സജീഷ് താമരശ്ശേരി
മേക്കപ്പ് - ലിബിൻ മോഹൻ
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർരാജാജി
പ്രൊഡക്ഷൻ കൺട്രോളർ -ഇക്ബാൽ പാനായിക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends