പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ വാക്സിനെടുക്കണം; കർശന നിർദ്ദേശം പുറപ്പെടുവിച്ചു

ഇനി മുതൽ പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. മന്ത്രമാർക്ക് കർശന നിർദ്ദേശം. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം രാജ്യത്ത് വലിയ തോതിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരുകയാണ്.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 7,121 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ആറ് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒന്നും കർണാടകയിൽ രണ്ടും കേരളത്തിൽ മൂന്നും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ നിലവിൽ 2223 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2941ആക്ടീവ് കേസുകളുണ്ടായിരുന്നു. ഇതിൽ 302 പേർ രോഗമുക്തി നേടി. രാജ്യത്താകമാനം 8573 പേരാണ് രോഗമുക്തരായത്. കേരളത്തിൽ ജനിവരി ഒന്നുമുതൽ 19 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര - 19, കർണാടക - 11 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണങ്ങളുടെ കണക്ക്. രാജ്യത്ത് 74 കോവിഡ് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരിൽ പുതിയ ഒമിക്രോൺ വകഭേദമായ എക്സ്‌എഫ്‌ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചു. ഒമിക്രോൺ ഉപവകഭേദങ്ങളായ ജെഎൻ1, എൽഎഫ് 7, എക്സ്‌എഫ്‌ജി തുടങ്ങിയവ ഇന്ത്യയിൽ പരക്കുന്നതായി നേരത്തെ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം 7,000 കവിഞ്ഞതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നടത്തേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha