Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു


ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

ത്രിമൂർത്തികളെ ഇളക്കി വിട്ടവർ പണവും കൊണ്ട് പോയി.. തെളിവുകൾ അവർക്കെതിര്... ദിയ കൃഷ്ണയെ കുടുക്കാൻ ശ്രമിച്ചതിന് തെളിവുകൾ പുറത്ത്

10 JUNE 2025 05:06 PM IST
മലയാളി വാര്‍ത്ത

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ട് പോകൽ കേസിൽ നിർണായ വിവരങ്ങൾ പുറത്ത്. കൗണ്ടർ കേസ് നൽകിയ ദിയയുടെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് എതിരെ അവരുടെ വാദങ്ങൾ പൊളിക്കുന്ന തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മൂവരുടേയും അകൗണ്ടുകളിലേക്ക് ലക്ഷങ്ങൾ വന്നതായിട്ടുള്ള ഡിജിറ്റൽ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ.  നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം.

ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

അതേ സമയം തുടക്കം മുതൽ തന്നെ നടനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് മൂവർ സംഘം നടത്തിയിരുന്നത്. ദിയ ടാക്സ് വെട്ടിക്കാൻ വേണ്ടിയാണ് പണം തങ്ങളുടെ എകൗണ്ടിലേക്ക് മാറ്റിയതെന്നും മതപരമായുള്ള വേർതിരിവുകൾ അവർ തങ്ങളോട് കാണിച്ചു എന്നും തങ്ങളെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നതുമടക്കമുള്ള നിരവധി ഗുരുതര തെളിവുകളാണ് ഇക്കൂട്ടർ ഉയർത്തിയിരുന്നത്.

ഇതിന് തൊട്ടു പിന്നാലെ തന്നെ മലയാളി വാർത്ത ഇരുവരുമായി ബന്ധപ്പെട്ടിരുന്നു. ആദ്യം മാധ്യമങ്ങൾക്ക് മുമ്പിൽ ദിയയ്ക്കും കൃഷ്നണകുമാറിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പെൺകുട്ടികൾ പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാൻ മടിച്ചു. അതേ സമയം നടൻ കൃഷ്ണകുമാർ മലയാളി വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (10 minutes ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (28 minutes ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (45 minutes ago)

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (58 minutes ago)

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു  (1 hour ago)

ഐപിഎല്ലിലെ 'റോയൽ' പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൻൺസ് വിജയലക്ഷ്യം  (1 hour ago)

​ഗൾഫിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി... ഫല പ്രഖ്യാപനത്തിന് ബദൽ സംവിധാനം ഒരുക്കും  (1 hour ago)

മേടം രാശി: വിഷുഫലം 2026  (1 hour ago)

ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന  (2 hours ago)

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (8 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (9 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (9 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (9 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

Malayali Vartha Recommends