Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു

19 JUNE 2025 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ...ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി

കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു....ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു....

പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു...

അനധികൃത സ്വത്ത് സമ്പാദനം... ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

തുടര്‍ച്ചയായ ആറാംദിവസവും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും ഒട്ടേറെതവണയാണ് വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ഏറ്റവും ഒടുവിലായി നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാന് സമീപത്തെ ഖോജിര്‍ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാനകേന്ദ്രമാണ് ഖോജിര്‍. കഴിഞ്ഞ ഒക്ടോബറിലും ഈ മിസൈല്‍ നിര്‍മാണകേന്ദ്രത്തിന് നേരേ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.


കിഴക്കന്‍ ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ലക്ഷ്യമിട്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈന്‍ സര്‍വകലാശാല. എന്നാല്‍, ഇവിടെ ആളപായമുണ്ടായോ എന്നതില്‍ വ്യക്തതയില്ല. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ കഴിഞ്ഞദിവസം കനത്ത ആക്രമണം നടത്തി.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരേയും ആയുധ ഫാക്ടറികള്‍ക്ക് നേരേയും ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അന്‍പതിലേറെ പോര്‍വിമാനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, ടെഹ്‌റാനില്‍ ഇസ്രയേലിന്റെ നിരവധി മിസൈലുകള്‍ പ്രതിരോധിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനിലെ ഒരുജില്ലയില്‍നിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.  

ബുധനാഴ്ച പുലര്‍ച്ചെയും ഇസ്രയേലിന് നേരേയും ഇറാന്റെ രൂക്ഷമായ മിസൈല്‍ ആക്രമണമുണ്ടായി. മിക്ക മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. വടക്കന്‍ ഇസ്രയേലില്‍ ബുധനാഴ്ച പുലര്‍ച്ചെയും സൈറണ്‍ മുഴങ്ങി. ഇസ്രയേലിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവെച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനിലെ അമ്മാനില്‍ ഇറാനിയന്‍ മിസൈലുകള്‍ ആകാശത്തുവെച്ച് പ്രതിരോധിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവിലടക്കം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ 2725 പേരെ വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രയേലിന് നേരേ തങ്ങളുടെ 'ഫത്താഹ്-1' ഹൈപ്പര്‍സോണിക്ക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഫത്താഹ്-1 മിസൈലുകള്‍ ഉപയോഗിച്ചത് ഓപ്പറേഷന്റെ വഴിത്തിരിവാണെന്നും ഇസ്രയേലിന്റെ പുരാതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ഒടുക്കത്തിന്റെ തുടക്കമാകുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.

നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ ആദ്യമായാണ് 'ഫത്താഹ്-1' മിസൈലുകള്‍ ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2023-ലാണ് ഫത്താഹ് മിസൈലുകളുടെ ആദ്യതലമുറ ഇറാന്‍ ആദ്യമായി പുറത്തിറക്കിയത്. ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമീനിയാണ് മിസൈലിന് ഫത്താഹ് എന്ന പേരുനല്‍കിയത്. മിസൈല്‍ പുറത്തിറക്കിയ വേളയില്‍ 'ടെല്‍ അവീവിലേക്ക് 400 സെക്കന്‍ഡ്' എന്ന ബാനറും ടെഹ്‌റാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.    

അതിനിടെ, സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ബുധനാഴ്ച മുതല്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേലിലെ പ്രധാന വിമാനക്കമ്പനി അറിയിച്ചു. നിലവില്‍ വിദേശത്ത് കുടുങ്ങികിടക്കുന്ന ഇസ്രയേലി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സര്‍വീസുകളാകും നടത്തുക. ഏതന്‍സ്, റോം, മിലാന്‍, പാരീസ്, തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഇസ്രയേലിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ വിമാനങ്ങള്‍ സജ്ജമാണെന്നും വിമാനക്കമ്പനി അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ജൂണ്‍ 23 വരെ നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലിലെ യുഎസ് എംബസി വെള്ളിയാഴ്ച വരെ അടച്ചിട്ടതായി യുഎസ് അധികൃതര്‍ അറിയിച്ചു.
ഇസ്രയേലുമായുള്ള യുദ്ധത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശാസനം ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമേനി തള്ളിക്കളഞ്ഞതോടെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് അമേരിക്ക. യുദ്ധമോ സമാധാനമോ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സായുധസംഘര്‍ഷം തുടങ്ങിയശേഷമുള്ള ഖമീനിയുടെ ആദ്യ പ്രതികരണം ബുധനാഴ്ച ഇറാന്റെ ദേശീയടെലിവിഷന്‍ ചാനല്‍ സംപ്രേഷണംചെയ്തു. ട്രംപ് നിര്‍ണ്ണായക തീരുമാനം എടുത്തു കഴിഞ്ഞു. സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന ട്രംപ് ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല. ഇറാന്റെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതുകൊണ്ട് ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ കനത്ത നാശമാണ് ഇറാനിലുണ്ടാകുന്നത്. അതേസമയം, ബുധനാഴ്ചയും ഇറാന്റെ വിവിധഭാഗങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു. ടെഹ്റാനില്‍നിന്ന് കൂടുതല്‍പ്പേര്‍ ഒഴിഞ്ഞുപോയി. 50 യുദ്ധവിമാനങ്ങള്‍ ടെഹ്റാനിലെ 20 ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍സൈന്യം പറഞ്ഞു. ശബ്ദാതിവേഗ മിസൈലായ ഫത്തഹ്-1 ടെല്‍ അവീവിലേക്ക് അയച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ അറിയിച്ചു.

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാന്‍ ആദ്യം ഇസ്രയേല്‍ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഉറച്ച തീരുമാനങ്ങളുമായി മുമ്പോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (20 minutes ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (43 minutes ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (57 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (1 hour ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (1 hour ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (2 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (2 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (13 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (13 hours ago)

Malayali Vartha Recommends