ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍

നോര്‍ത്ത് അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളും ഷേയ്ഖിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു.
ഷെയ്ഖിനെയും സഹ പര്‍വതാരോഹകനെയും കണ്ടെത്തി ബേസ് ക്യാമ്പിലേക്ക് മാറ്റിയതായി അലാസ്‌ക ഗവര്‍ണര്‍ അറിയിച്ചു. സെക്രട്ടറിയറ്റില്‍ ധനവകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറാണ് ഷെയ്ഖ്. പത്തനംതിട്ട പന്തളം സ്വദേശിയാണ്.
തമിഴ്നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഡെനാലിയിലേക്ക് പോയത്. ഏറെ ദുഷ്‌കരമായ കാലാവസ്ഥയുള്ള മേഖലയാണ് അലാസ്‌ക. മലയാളികള്‍ ആരും തന്നെ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് നോര്‍ക്ക അധികൃതര്‍ .
ഇന്ത്യന്‍ എംബസി സ്ഥിതിചെയ്യുന്ന വാഷിങ്ടണില്‍ നിന്ന് 6000 കിമീ ദൂരയാണ് അലാസ്‌ക സ്ഥിതി ചെയ്യുന്നത്. ഷെയ്ഖ് കുടുങ്ങിയ അഞ്ചാം ക്യാമ്പ് ഏറ്റവും അവസാനത്തേതാണ്. ഇവിടെനിന്ന് കൊടുമുടിയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തെത്താന്‍ 14 മുതല്‍ 18 മണിക്കൂര്‍ അത്യാവശ്യമാണ്.
എവറസ്റ്റ് ഉള്‍പ്പെടെ 7 ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ പര്‍വതങ്ങള്‍ കീഴടക്കിയ ഏക മലയാളിയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍. രണ്ടാം തവണയാണ് ഡെനാലി കീഴടക്കാന്‍ പുറപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലാണ് ഹസന്‍ കുടുങ്ങിയത്.
"
https://www.facebook.com/Malayalivartha