Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി

19 JUNE 2025 02:22 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദ്രാബാദ്, എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായത്.

ഹൈദ്രബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്ഥമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു ചിത്രം ഇതായിരിക്കും. ട്രൂപാലറ്റ്ഫിലിംസ് ആണ് നിർമാണം. പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം, വിദേശങ്ങളിലെ ചില സ്ഥലങ്ങളിൽ നിലനിന്നു പോരുന്ന ബിറ്റ് കൊയിൻ എന്ന സമ്പ്രദായത്തിൻ്റെ ചുവടുകൾക്കൊപ്പമാണ് കഥാ സഞ്ചാരം.

നിഷ്ഠൂരമായ പീ ഢനങ്ങളും, കൊ ലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കൊയിൻ നേടുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ഇത്തരത്തിൽ അകപ്പെട്ടു പോയ രണ്ടാ പെൺകുട്ടികൾ അവരുടെ രക്ഷയ്ക്കായി നടത്തുന്ന അതിസാഹസ്സികമായ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മികച്ച ഏഴു സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്. മികച്ച ആക്ഷനും, ചേസും, അടിപൊളി ഗാനങ്ങളുമൊക്കെ യായി മലയാളത്തിൽ ഒരു പാശ്ചാത്യ ചിത്രമെന്ന് ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കാം. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.

മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം. താരപ്പൊലിമയേക്കാളുപരി കഥയ്ക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറയ്ക്കുമുന്നിലെത്തിച്ചത്.

നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാൻ. ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നതായി പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ -
സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ,
ഗാനങ്ങൾ - ഡോ. അരുൺ കൈമൾ.
ഛായാഗ്രഹണം - മണി പെരുമാൾ.
എഡിറ്റിംഗ് - അലക്സ് വർഗീസ്.
കലാസംവിധാനം - അരുൺ കൊടുങ്ങല്ലൂർ.
മേക്കപ്പ് - പട്ടണം റഷീദ്.
കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻ സ്ജയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ.. ആദർശ്.
കോ-ഡയറക്ടർ -ജയദേവ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട
പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്
ഫോട്ടോ - മോഹൻ സുരഭി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (16 hours ago)

Malayali Vartha Recommends