പാറശാലയില്‍ പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം

പിതാവിന്റെ കയ്യില്‍ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന് മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്ക്കലിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പനയറക്കല്‍ സ്വദേശികളായ രജിന് ധന്യ ദമ്പതികളുടെ മകന് ഇമാനാണ് മരിച്ചത്.
നിലത്ത് കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് വീണപ്പോഴാണ് കയ്യിലിരുന്ന കുട്ടി തലയിടിച്ച് വീണത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha