Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

18 JUNE 2025 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്...

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...

ഖമേനിയുടെ ഇടം വലം കൈകൾ നഷ്ട്ടമായികൊണ്ട് ഇരിക്കുന്നു . ഇപ്പോൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ ഇനിയെന്ത് ചെയ്യും. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിക്കുമ്പോൾ ‌‌‌‌പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി (86) രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. നിർണായ തീരുമാനങ്ങളെടുക്കാൻ വേണ്ട വിവരം നൽകുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ– ശാസ്ത്രജ്ഞ– ഉപദേശകനിരയിലെ ഏറെപ്പേരും ഇല്ലാതായെന്നും ഇത് ഭരണസംവിധാനത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

15–20 പേർ വരുന്ന ഖമനയിയുടെ ‘ഉപദേശക സമിതി’യിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്നവരാണ് വധിക്കപ്പെട്ടത്.ഇറാന്റെ അവസാന വാക്ക്.. മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ൽ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥ. ഖമനയി പറയുന്നതാണ് ഇപ്പോൾ ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ – യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി.

 

എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്. സുന്നി ആശയം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളാണ് ചുറ്റുമെങ്കിലും ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയെടുത്തതിൽ 40 വർഷത്തെ ഖമനയിയുടെ നേതൃത്വമുണ്ട്. ആത്മീയനേതൃത്വം എന്ന നിലയ്ക്കാണ് ഖുമൈനി അനിഷേധ്യനായ നേതാവായതെങ്കിൽ ശിഷ്യനായ ഖമനയി സ്വന്തമായി സൃഷ്ടിച്ചെടുത്ത ഭരണ,

 

സൈനിക സ്വാധീനത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. ‘പരമോന്നത നേതാവ്’ എന്ന രാഷ്ട്രത്തലവന്റെ കസേര തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ ഉയരത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏതായാലും അമേരിക്കയടക്കം ഭീഷണി മുഴക്കി കൊണ്ട് രംഗത്ത് വന്ന സ്ഥിതിക്ക് ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം ഭരണകൂടത്തെ വാഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നതെന്ന് ഇതു വ്യക്തമാകുന്നു. ഇറാന്റെ ആണവപദ്ധതി തകർക്കുക, നിലവിലെ യുഎസ്–ഇസ്രയേൽ

വിരുദ്ധ ഭരണകൂടത്തെ വീഴ്ത്തുക– ഈ ലക്ഷ്യമാണ് മധ്യപൗരസ്ത്യദേശത്തു കൂടുതൽ ദുരിതങ്ങളും പുതിയ പലായനവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ പോരിനു പിന്നിലുള്ളത്.ഏതായാലും എന്താണ് വരാൻ പോകുന്ന നിമിഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്കയിലാണ് ലോകം . ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (8 minutes ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (22 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (42 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (52 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (2 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (13 hours ago)

Malayali Vartha Recommends