Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനായില്ല

19 JUNE 2025 02:53 PM IST
മലയാളി വാര്‍ത്ത

 

ഇറാന്‍- ഇസ്രായേല്‍ പോരാട്ടം ഏഴാം ദിവസത്തേക്കു കടക്കുമ്പോള്‍ ഇസ്രായേലിന് അപ്രതീക്ഷിതമായ തിരിച്ചടി. ഇസ്രായേലിന് ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണത്തെയാണ് ഇന്നു രാവിലെ നേരിടേണ്ടിവന്നത്. ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകളാണ് ടൈല്‍ അവൈവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുകൊണ്ടിരിക്കുന്നത്. ഇറാന്‍ തൊടുത്തുവിട്ട് 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനായില്ല.

ഇറാന്റെ മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തെ ഭേദിച്ച് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ നാനൂറിലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്രയേലിലേക്ക് അയച്ചത്. ടെല്‍ അവീവ് ലക്ഷ്യമാക്കിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമാക്കിയും വിക്ഷേപിച്ച ഇവയില്‍ പലതും ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വിവിധയിടങ്ങളില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് നാലായിരം പേരെ ടെല്‍ അവൈവില്‍ നിന്ന് ഇസ്രായേല്‍ അടിയന്തിരമായി ഒഴിപ്പിച്ചു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രായേല്‍ ഭരണകൂടത്തിന് ശക്തമായ മറുപടി നല്‍കണമെന്നും ആയത്തുള്ള ഖൊമേനി ഇന്നും രാവിലെയും ആവര്‍ത്തിച്ചു.

ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ ആക്രമണം ശക്തമായതോടെ സുരക്ഷയെ കരുതി ജറുസലമിലെ അമേരിക്കന്‍ എംബസി അടച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്റെ മിസാലുകള്‍ തകര്‍ത്തതായാണ് ഇറാന്റെ അവകാശവാദം. ആശുപത്രികള്‍ക്കും സൈനികകേന്ദ്രങ്ങളിലേക്കും തൊടുത്തുവിട്ട മിസൈലുകള്‍ വലിയ തോതില്‍ ആള്‍നാശം വരുത്തിയതായും ഇറാന്‍ പറയുന്നു. ഇസ്രയേലിനോട് ഒരുതരത്തിലുള്ള കരുണയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമീനിയുടെ ഭീഷണി.

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ആധുനിക ആയുധ സംവിധാനമാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. അതിവേഗതയും പറക്കുമ്പോള്‍ ദിശ മാറ്റാനുള്ള കഴിവുമാണ് സാധാരണ മിസൈലുകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയിലേറെ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍, നിലവിലുള്ള മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും ഇവയെ കണ്ടെത്താനോ തടയാനോ ബുദ്ധിമുട്ടാണ്.

ഇസ്രായേല്‍ നഗരമായ ഹഫിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറാന്റെ മിസൈലുകളെ തങ്ങളുടെ വ്യോമപ്രതിരോധം തകര്‍ത്തുവെന്നും ഭീഷണിയില്ലെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു. അതേ സമയം ടെഹ്‌റാനിലെ മിസൈല്‍ സംവിധാനങ്ങളെയും സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ പുതിയ ആക്രമണം ആരംഭിച്ചതായി ബെഞ്ചമിന്‍ നെതന്യാഹും അവകാശപ്പെടുന്നു. അതേ സമയം ഇനിയുള്ള മണിക്കൂറുകളില്‍ ആക്രമണം ശക്തിപ്പെടുത്തുമെന്നും ഇറാനെ പാഠം പഠിപ്പിക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചിരിക്കുകയാണ്.

ഒറ്റരാത്രികൊണ്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മൂന്ന് തരംഗ ആക്രമണമാണ് നടത്തിയതെന്നും ഇറാനില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനവുമായി രാജ്യം മുന്നോട്ട് നീങ്ങുകയാണെന്നും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിന്റെ ആകാശം ഇസ്രായേല്‍ നിയന്ത്രണത്തിലാണെന്നും നെതന്യാഹു അവകാശപ്പെട്ടു. വേദനാജനകമായ നഷ്ടങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഇസ്രായേലിന്റെ പോരാട്ടം ശക്തമായി തുടരുന്നതായാണ നെതന്യാഹു പറയുന്നത്.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ടെഹ്റാന് സമീപത്തെ ഖോജിര്‍ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാനകേന്ദ്രമാണ് ഖോജിര്‍. കിഴക്കന്‍ ടെഹ്റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ലക്ഷ്യമിട്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈന്‍ സര്‍വകലാശാല. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരേയും ആയുധ ഫാക്ടറികള്‍ക്ക് നേരേയും ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ മുന്നറിയിപ്പിന് പിന്നാലെ ടെഹ്റാനിലെ ഒരു ജില്ലയില്‍നിന്നുള്ള ഇരുപത് ലക്ഷം പേരും ഒഴിഞ്ഞുപോകാന്‍ ഇറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഇന്നു പുലര്‍ച്ചെയും സൈറണ്‍ മുഴങ്ങിയതോടെ ഇസ്രായേലില്‍ ജനങ്ങള്‍ ബങ്കറുകളില്‍ കഴിയുകയാണ്.

വെള്ളിയാഴ്ച മുതല്‍ ഇസ്രയോല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ 239 പേര്‍ സാധാരണക്കാരാണെന്നും 126 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും വിദേശമാധ്യമങ്ങള്‍ പറയുന്നു. ഇസ്രായേലിനു നേരേ ഇറാന്‍ നടത്തിയ ഇസ്രയേലില്‍ 26 പേര്‍ കൊല്ലപ്പെട്ടതായും 1,300 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള ഖൊമീനിയെ വധിക്കാനുള്ള തീരുമാനം ഇസ്രായേല്‍ എടുത്തിരിക്കുന്നത്.

ഖമേനിയെ തല്‍ക്കാലം വധിക്കാനുദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നാണ് ഖൊമേനി പ്രതികരിച്ചത്. ഖൊമേനിയുടെ ഒളിത്താവളം കൃത്യമായി അറിയാമെന്നും തല്‍ക്കാലം വെറുതെ വിടുകയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends