ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം... പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ് ...

സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.
യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് മൊഴി നല്‍കി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് യാത്രകള്‍ നടത്തിയിരുന്നുവെന്ന മൊഴിയെ തുടര്‍ന്നാണ് തെളിവെടുപ്പ്.
തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കും.
സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha