Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

19 JUNE 2025 03:51 PM IST
മലയാളി വാര്‍ത്ത

ഏഴാം ദിവസത്തിലും ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല-ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ. -ടെഹ്‌റാനിലെ യൂറേനിയം സെൻട്രിഫ്യൂജ് കേന്ദ്രവും മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രത്തിന് നേരെയും ആക്രമണം നടത്തി. ഇറാനിലെ രണ്ട് ആണവ സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് IAEAയുടെ സ്ഥിരീകരണം. ഇറാനിലെ 20 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐഡിഫ് വ്യക്തമാക്കി.- മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്ന് ബ്രിട്ടണും ഫാൻസും ജർമ്മനിയും ആവശ്യപ്പെട്ടു. അമേരിക്കയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇറാന്‍ ഒരിക്കലും ആയധം വച്ച് കീഴടങ്ങില്ലെന്ന് പരമോന്നത നേതാവ് അയത്തൊളള അലി ഖമനയി ഊന്നി പറയുന്നുണ്ട്.

യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരുപാധികമായി കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശാസനം ഖമനയി തള്ളിയത്. രഹസ്യ കേന്ദ്രത്തില്‍ നിന്ന് രാജ്യത്തോടുള്ള ഖമനയിയുടെ അഭിസംബോധന ടെലിവിഷന്‍ അവതാരകന്‍ വായിക്കുകയായിരുന്നു. ട്രംപിന്റെ ചൊവ്വാഴ്ചത്തെ ഭീഷണിക്കുളള മറുപടിയും ഖമനിയുടെ വാക്കുകളിലുണ്ട്. ' ഇറാനെയും, ഈ രാജ്യത്തെയും, അതിന്റെ ചരിത്രത്തെയും അറിയാവുന്ന ബുദ്ധിയുള്ള മനുഷ്യരാരും, ഈ ഭീഷണിയുടെ ഭാഷ സംസാരിക്കില്ല.

ഏതുതരത്തിലുള്ള അമേരിക്കയുടെ സൈനിക ഇടപെടലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല. ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ വന്‍ അബദ്ധമാണ് കാട്ടിയത്. അവരെ ശിക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു'- ഖമനയി പറഞ്ഞത് ഇങ്ങനെ. അതേസമയം, ഇറാനിലെ 40 കേന്ദ്രങ്ങളില്‍ ബുധനാഴ്ച വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങളാണ് വ്യോമസേന പോര്‍ വിമാനങ്ങള്‍ ലക്ഷ്യമിട്ടത്. ഏകദേശം 25 ഓളം പോര്‍ വിമാനങ്ങള്‍ 40 ലേറെ മിസൈല്‍ കേന്ദ്രങ്ങളെ ആക്രമിച്ചു. അതിനിടെ, ഇറാനിലെ ആണവ പദ്ധതിക്കുളള രണ്ട് സെന്‍ട്രിഫ്യൂജ് ഉത്പാദന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.

കരാജിലെ ഒരു വര്‍ക്ക്‌ഷോപ്പും ടെഹ്‌റാന്‍ ഗവേഷണ കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. ഈ രണ്ടുകേന്ദ്രങ്ങളും ഐ എ ഇ എയുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ ഭദ്രമായിരിക്കുന്നുവെന്നാണ് ഇറാന്‍ ആണവ മേധാവി മുഹമ്മദ് എസ്ലാമി അവകാശപ്പെട്ടത്. ഇറാന് എതിരായ ഇസ്രയേലിന്റെ യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. ഇസ്രയേലിന് നേരിട്ട് യുഎസ് സൈനിക സഹായം നല്‍കിയാല്‍ അത് പശ്ചിമേഷ്യയിലെ സാഹചര്യം അസ്ഥിരമാക്കുമെന്ന് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ഗി റയാബ്‌കോവ് പറഞ്ഞു.

ഇസ്രയേലിനൊപ്പം യുദ്ധത്തില്‍ ചേരുന്നത് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് റഷ്യയുടെ കടുത്ത നിലപാട്. ഇസ്രയേലും ഇറാനുമായി റഷ്യ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സെര്‍ഗി റയാബ്‌കോവ് പറഞ്ഞു. അതേസമയം, ഇറാന് കീഴടങ്ങാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിച്ചതോടെ, അമേരിക്കന്‍ സൈന്യവും ഇസ്രയേല്‍ യുദ്ധത്തില്‍ ഒപ്പം ചേരുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര പരിഹാരത്തില്‍ എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അതുകൊണ്ട് അടുത്ത രണ്ടുദിവസം നിര്‍ണായകമെന്നാണ് വൈറ്റ്ഹൗസ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends