Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....

19 JUNE 2025 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ...ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി

കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു....ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു....

പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു...

അനധികൃത സ്വത്ത് സമ്പാദനം... ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

 

നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ മുസ്ലീം വോട്ടുകൾ സമാഹരിക്കാൻ ഒരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നോട് ആലോചിക്കാതെ  പ്രസ്താവനകൾ ഇറക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കർശന നിർദ്ദേശം നൽകി. ഇലക്ഷന് തലേന്ന് സമസ്ത സർക്കാരിനെതിരെ രംഗത്തെത്തിയതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ചുരുക്കത്തിൽ നിലമ്പൂരിൽ സ്വരാജ് തോറ്റാൽ അത് മന്ത്രി ശിവൻ കുട്ടിയുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നാണ് പിണറായി നൽകിയ ശാസന.മുസ്ലീം സമുദായത്തെ ഒന്നടങ്കം ശിവൻകുട്ടി പിണക്കിയതായി പിണറായി വിശ്വാസിക്കുന്നു. മരുമകനും മന്ത്രിയുമായ മുഹമ്മദ്  റിയാസ് ശിവൻകുട്ടിക്കെതിരെ മുഖ്യമന്ത്രിയോട് സംസാരിച്ചെന്നാണ്  വിവരം. സ്കൂൾ സമയം മാറ്റി മുസ്ലീം സമുദായത്തെ അവഹേളിച്ചെന്നാണ് ശിവൻകുട്ടി അണ്ണനെതിരായ പരാതി. വീട്ടിൽ ഉറങ്ങികിടന്ന ശിവൻകുട്ടിയെ  ജയിപ്പിച്ചെടുത്ത് മന്ത്രിയാക്കിയത് പിണറായിയാണ്. 


സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന തെറ്റെന്നാണെന്നാണ് സമസ്ത പറഞ്ഞത്. സ്കൂൾ സമയമാറ്റം ഏറ്റവുമധികം ബാധിക്കുക മുസ്ലീം സമുദായത്തെയാണെന്നും മുസ്ലീം കുട്ടികൾക്ക് പള്ളിയിൽ മതവിദ്യാഭ്യാസം നടത്താനുള്ള സമയമാണ് സർക്കാർ കവർന്നെടുത്തതെന്നും ഇതിനകം ആരോപണം ഉയർന്നു കഴിഞ്ഞു.  

   

ജൂണ്‍ 11-ന് തിരുവനന്തപുരത്ത് വച്ച് സമസ്തയുടെ നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയതാണെന്നും ഗൗരവതരമായ ഈ വിഷയത്തില്‍ ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമസ്ത ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ സമയമാറ്റം ആലോചിക്കാമെന്നും മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.


വിവാദ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുകയും അത് സൗകര്യാനുസരണം രാവിലെയോ വൈകുന്നേരമോ ആകാമെന്ന സ്വാതന്ത്ര്യം നല്‍കുകയും ചെയ്തതിനാല്‍ ചില വിദ്യാലയങ്ങള്‍ അരമണിക്കൂറും രാവിലെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും സമസ്ത പറയുന്നു.


എല്ലാവരോടും കൂടി ആലോചിച്ചു മാത്രമേ സമയമാറ്റം നടപ്പിലാക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സമയമാറ്റം നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശരിയല്ല. സമയമാറ്റം വരുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോവുകയാണെന്നും സമസ്ത നേതൃത്വം പറഞ്ഞു.


വിദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗകര്യമില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടവര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയം വര്‍ധിപ്പിച്ച് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അശാസ്ത്രീയമായ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും എസ്‌കെഎസ്എസ്എഫ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും സമസ്ത പറഞ്ഞു. ഇതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. 

മുഖ്യമന്ത്രി വിരട്ടിയതോടെ മന്ത്രി വി.ശിവൻകുട്ടി നിക്കറിൽ മുള്ളിയതായാണ്  റിപ്പോർട്ട്. താൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടിയാണ് മുസ്ലീം സമുദായങ്ങളുടെ എതിർപ്പ് കണ്ട് ഭയന്ന് മാളത്തിലൊളിച്ചത്. 

മുമ്പ് സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നാക്കം പോയത് സമസ്തയുടെ എതിർപ്പ് കാരണമാണ്. അന്നും സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട് പോയിരുന്നു. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് അന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. എന്നിട്ട് സ്കൂൾ സമയം മാറ്റി ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് ആരോപണം.

 

 

 

ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്ന്  പറഞ്ഞു. എന്നാൽ ഇന്ന് അത് തൊണ്ട തൊടാതെ വിഴുങ്ങി.

മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം  മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.അത് സമസ്തയെ കൂടി ചേർത്ത് മന്ത്രി നടത്തിയ പ്രസ്താവനയാണ്.

വിദ്യാഭ്യാസ പരിഷ്കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തിയിരുന്നു. സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് വരെ ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. 

മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റാlലും വലിയ പ്രശ്‍നം ഉണ്ടാക്കുമെന്നാണ് ലീഗ് നേതാവ് പറഞ്ഞത്.  ലിംഗം നിശ്ചയിക്കുന്നത്  ജൈവശാസ്ത്രപരമായാണ് എന്നാണ് കരടിൽ പറയുന്നത്. അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്കാരത്തിൻ്റെ കരട് രേഖയിൽ പറയുന്നത് അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗ തുല്യതയെ ശക്തമായി എതിർക്കും. സ്കൂൾ സമയമാറ്റം മദ്രസകളെ ബാധിക്കുന്ന നിലയുണ്ട്. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം.ഇത് പിൻവലിക്കണം എന്നാണ് ലീഗ് ആവശ്യപ്പെട്ടത്.

അന്ന് മന്ത്രി മുഹമ്മദ് റിയാസിൻെറ ഇടപെടലാണ് സർക്കാരിൽ നിർണായകമായത്. സ്കൂൾ   സമയമാറ്റം വരികയാണെങ്കിൽ  മതപഠനത്തിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്.  സ്കൂൾ സമയം മാറ്റിയെ തീരൂ എന്ന വാശിയുണ്ടായിരുന്നത് മന്ത്രി ശിവൻകുട്ടിക്കാണ്.  സമയം മാറ്റരുതെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി  സ്വീകരിച്ചത്.  അതോടെ കാന്തപുരം ഉൾപ്പെടെയുളള മുസ്ലീം പണ്ഡിതർ മന്ത്രി റിയാസിനെ കാണാനെത്തി. ഒരിക്കലും ശിവൻകുട്ടിയുടെ സ്വപ്ന പദ്ധതികൾ നടക്കാൻ പോ കുന്നില്ലെന്ന ഉറപ്പ് മന്ത്രി റിയാസ് നൽകി.റിയാസും ശിവൻകുട്ടിയും  തമ്മിൽ ചർച്ച  നടന്നതോടെ തൻ്റെ തീരുമാനം കുട്ടി തൊണ്ട തൊടാതെ വിഴുങ്ങി. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീർന്നതോടെ ശിവൻകുട്ടി റിയാസിനെ വെട്ടി.ഇത് എൻ.എസ്. എസിന് വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം ശിവൻകുട്ടിക്ക് ജി.സുകുമാരൻ നായരുമായി അടുത്ത ബന്ധമുണ്ട്. പണ്ടേ സുകുമാരൻ നായർ ലീഗിനും മുസ്ലീം സംഘടനകൾക്കും എതിരാണ്.

 

 

 

വിദ്യാഭ്യാസപരിഷ്കരണ നിർദ്ദേശങ്ങളടങ്ങുന്ന എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അദ്ധ്യാപക വിദ്യാഭ്യാസം, സ്കൂൾ ഉച്ചഭക്ഷണപരിപാടി, പൊതുപരീക്ഷ, തസ്തിക നിർണയം, പ്രൊമോഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുണ്ട്. സ്കൂൾ സമയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശമാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കാനാണ് നിർദ്ദേശം. അഞ്ച് മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, കലാ - കായിക പരിശീലനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എന്ന നിലവിലെ സമയക്രമം ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കോ കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾക്കോ സഹായകമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മാറ്റം വരുത്തിയാൽ പള്ളിയിൽ പോകുന്നതിനും രാവിലെ  ഖുറാൻ പഠനം നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടെത്തൽ. ഖാദറിനെ വെട്ടിയാണ് ശിവൻ കുട്ടി രാവിലെ 15 മിനിറ്റ് സ്കൂൾ സമയം അധികമാക്കിയത്. 

സമയത്തിൽ മാറ്റം വരുത്താനുണ്ടായ സാഹചര്യങ്ങൾ സംബന്ധിച്ച് അക്കാ‌ഡമികമായ ചർച്ച അനിവാര്യമാണ്. കുട്ടികളുടെ പഠനത്തിന് ഏറ്റവും ഉചിതമായ സമയം പ്രഭാതത്തിനോടു ചേർന്നുള്ള സമയമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം. നീണ്ട ഉറക്കത്തിനുശേഷം പുതിയ അനുഭവങ്ങളെ സ്വീകരിക്കാനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും മനസ് പാകമായിരിക്കുന്ന സമയമാണിത്. പ്രഭാതം കഴിയും മുൻപ് പഠനം തുടങ്ങിയാൽ കുട്ടികൾക്ക് അത് കൂടുതൽ ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്കുശേഷമുള്ള സമയം കുട്ടികളുടെ സർഗശേഷി വികാസത്തിനും തൊഴിൽ - കായികശേഷി വികാസത്തിനുമായി നീക്കിവച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം കൂടുതൽ അർത്ഥപൂർണമാവും. ഉച്ചയ്ക്ക് ശേഷമുള്ള കുറേസമയം അദ്ധ്യാപകർക്ക് അടുത്ത ദിവസത്തേക്കുള്ള പഠനാസൂത്രണവും തയ്യാറെടുപ്പും നടത്താനും ഉപകരിക്കും. സംസ്ഥാനത്തെ ഓഫീസുകളും സ്കൂളുകളും പ്രവർത്തനമാരംഭിക്കുന്നത് ഏതാണ്ട് ഒരേസമയത്താണല്ലോ. ഈ സമയം റോഡുകളിലെ ഗതാഗതത്തിരക്കും മാർഗതടസവും വളരെ രൂക്ഷമാണ്. തിരക്കേറിയ റോഡുകളിൽ അപകടങ്ങളും മരണങ്ങളും കൂടിവരുന്നു. സ്കൂളുകളുടെ പ്രവർത്തനം എട്ടുമണിയിലേക്ക് മാറുമ്പോൾ ഇക്കാര്യത്തിൽ ഒരുപരിധിവരെ ആശ്വാസമുണ്ടാകും.എന്നാൽ അതുണ്ടായില്ല.

ബ്രസീലിൽ  രാവിലെ ശരാശരി ഏഴ് മണിക്കും ചൈനയിൽ 7.30നും പഠനം ആരംഭിക്കും. ചിലി, കെനിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രാവിലെ എട്ടിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്.രാവിലെയുള്ള ക്ളാസ് ഇന്ത്യയിലും ഇപ്പോൾ പുതിയ കാര്യമല്ല. ജാർഖണ്ഡിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, ബീഹാറിൽ 6.30 മുതൽ 11.30 വരെയും, ഹരിയാനയിൽ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പഠനസമയം. രാജസ്ഥാൻ (7.30 - 11), ആന്ധ്രപ്രദേശ് (7.30 - 11.30) എന്നീ സംസ്ഥാനങ്ങളിലും കേരളത്തേക്കാൾ വളരെ മുമ്പുതന്നെ കുട്ടികളുടെ പഠനം ആരംഭിക്കുന്നു. മുമ്പുപറഞ്ഞ കാരണങ്ങൾ കൂടാതെ കഠിനമായ കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഈ സമയക്രമീകരണം നടപ്പാക്കിയിട്ടുള്ളത്. എന്നാൽ മതത്തിൻ്റെ പേരുപറഞ്ഞ് കുട്ടികൾക്ക് സംഭവിക്കണ്ട സ്വകാര്യങ്ങൾ തടയുന്നത് തെറ്റാണ്. 

സംസ്ഥാന സർക്കാരിൽ മുസ്ലീം ജനവിഭാഗത്തിൻ്റെ നോമിനിയാണ് റിയാസ്.. അബ്ദുറഹ്മാനെ പോലുള്ള മന്ത്രിമാർ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ എല്ലാവരും റിയാസിനെയാണ് സമീപിക്കുന്നത്. റിയാസ് പറഞ്ഞാൽ മുഖ്യമന്ത്രിക്ക്  മറ്റ് തീരുമാനങ്ങളില്ല എന്നതാണ് സത്യം .മുഖ്യമന്ത്രിയുടെ വീട്ടിൽ അത്ര പവർഫുള്ളാണ് അദ്ദേഹത്തിൻ്റെ മകൾ വീണാ വിജയൻ.

സമീപ കാലത്തായി  ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ പ്രീണിപ്പിക്കുന്നത് സി പി എമ്മിൻ്റെ പതിവായിരിക്കുന്നു. മുസ്ലീം ലീഗിനോട് കാണിക്കുന്ന പ്രത്യേക പ്രതിപത്തി ഇതിൻ്റെ ഉദാഹരണമാണ്. അതുകൊണ്ടു തന്നെ ശിവൻ കുട്ടിയുടെ അഭ്യാസം കുട്ടികളിയാകുമോ എന്ന് കണ്ടറിയാം. 

 


       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (19 minutes ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (42 minutes ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (56 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (1 hour ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (1 hour ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (2 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (2 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (13 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (13 hours ago)

Malayali Vartha Recommends