കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ.പാമ്പാടി പൊത്തൻപുറം ഊട്ടിക്കുളം വീട്ടിൽ ജോമോൾ ജോണിനെയാണ് കഴിഞ്ഞദിവസം റബ്ബർ തോട്ടം വെട്ടി തെളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചത്.
പുതുപ്പള്ളി റബ്ബർ ബോർഡ് ഗവേഷണ കേന്ദ്രത്തിലെ റബ്ബർ തോട്ടത്തിലെ അടിക്കാട് വെട്ടുന്നതിനായിയാണ് ജോമോൾ അടങ്ങുന്ന സംഘം കഴിഞ്ഞ തിങ്കളാഴ്ച എത്തിയത്. കാട് വെട്ടി തെളിക്കുന്നതിനിടെ ഇതിനുള്ളിൽ മറിഞ്ഞിരിക്കുകയായിരുന്നു വലിയ കാട്ടുപന്നി ജോമോളുടെ നേരെ ചാടുകയായിരുന്നു. ഇതേത്തുടർന്ന് വലിയ തിട്ടക്ക് മുകളിൽ നിന്നും വീണപോയ ജോമോളുടെ കാൽപാദത്തിൽ മൂന്ന് പൊട്ടലുകളുണ്ടായി.
ജോമോളെ ഇടിച്ചിട്ട് ശേഷം കാട്ടുപന്നി ഓടിമറഞ്ഞതായും ഇവർ പറയുന്നു. കാട്ടുപന്നിയെ ഈ പ്രദേശത്ത് ആദ്യമായിട്ടാണ് കണ്ടതെന്നും, കൂടുതൽ കാട്ടുപന്നികൾ ഇനി പ്രദേശത്ത് ഉണ്ടോ എന്നുള്ള കാര്യത്തിൽ സംശയം ഉണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha