Widgets Magazine
27
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായ കൊലപാതകം.. ഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം..ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി ഇറങ്ങിപ്പോയി.. യുവതിയെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു..


ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..


യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...


ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും അബ്രഹാം ഉടമ്പടികൾ വിപുലീകരിക്കാനും സമ്മതിച്ച് നെതന്യാഹുവും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും...


വേണ്ടിവന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തുടരാം; മുന്നറിയിപ്പുമായി ആയത്തൊള്ള ഖമീനി: അമേരിക്കയും ഇസ്രയേലും ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി പശ്ചിമേഷ്യ...

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

27 JUNE 2025 06:49 PM IST
മലയാളി വാര്‍ത്ത

ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

തച്ചനാട്ടുകര ചോളോടുള്ള ആശിര്‍നന്ദയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സിലിംഗും നല്‍കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന്‍ തേടിയിട്ടുണ്ട്.

ക്‌ളാസ് ടെസ്റ്റില്‍ ഒന്നര മാര്‍ക്ക് കുറഞ്ഞതിന് മാനസികപീഡനം നേരിട്ടതിനെ തുടര്‍ന്നാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം ഉണ്ടായി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്‌സ് സ്‌കൂളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇവര്‍ സ്‌കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

അതിനിടെ, സംഭവത്തില്‍ വീഴ്ചപറ്റിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ആരോപണവിധേയരായ അഞ്ചുപേരെയും പുറത്താക്കി. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ഇനി ക്ലാസ് മാറ്റിയിരുത്തില്ല. കഴിഞ്ഞദിവസം പുറത്താക്കിയ പ്രിന്‍സിപ്പലിന്റെ ചുമതല വൈസ് പ്രിന്‍സിപ്പലിന് നല്‍കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തത്. പിന്നാലെ അദ്ധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണവിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒപി ജോയിസി, അദ്ധ്യാപികമാരായ സ്‌റ്റെല്ല ബാബു, എടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അര്‍ച്ചന എന്നീ അദ്ധ്യാപകരെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി.

ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള അദ്ധ്യാപകരെ മുഴുവന്‍ പുറത്താക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ധ്യാപകരില്‍ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് മാനേജ്‌മെന്റും പിടിഎയും ആദ്യം നിലപാടെടുത്തത്. ഇത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. തുടര്‍ന്നാണ് അഞ്ചുപേരെയും പുറത്താക്കാന്‍ തയ്യാറായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.എ.അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്  (3 minutes ago)

മൂവായിരത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിക്കും  (17 minutes ago)

സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കും  (1 hour ago)

ദൈവനാമത്തില്‍ നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന്‍ ഷൗക്കത്ത്  (2 hours ago)

ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം; ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്  (2 hours ago)

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം, പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി  (2 hours ago)

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് അന്‍വര്‍ ഘടകമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (2 hours ago)

140 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി  (2 hours ago)

Karnataka- ഒരാഴ്ചത്തെ പരിചയം മാത്രം  (2 hours ago)

IRAN അമേരിക്കന്‍ ബോംബുകള്‍ക്ക് എത്താന്‍ കഴിയില്ല  (3 hours ago)

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വീഴ്ചപറ്റിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്  (3 hours ago)

രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും; ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട  (5 hours ago)

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...  (5 hours ago)

ലോ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (5 hours ago)

മൂന്നാര്‍ ദേവികുളം സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ നവീകരണം; ഒരു കോടി 12 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

Malayali Vartha Recommends