ദൈവനാമത്തില്‍ നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂരിന്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചക ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്‍ എന്നിവരും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരടക്കമുള്ളവരുടെ സീന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.
https://www.facebook.com/Malayalivartha