Widgets Magazine
28
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായ കൊലപാതകം.. ഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം..ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി ഇറങ്ങിപ്പോയി.. യുവതിയെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു..


ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..


യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...


ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും അബ്രഹാം ഉടമ്പടികൾ വിപുലീകരിക്കാനും സമ്മതിച്ച് നെതന്യാഹുവും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും...


വേണ്ടിവന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തുടരാം; മുന്നറിയിപ്പുമായി ആയത്തൊള്ള ഖമീനി: അമേരിക്കയും ഇസ്രയേലും ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി പശ്ചിമേഷ്യ...

ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ നിര്‍ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

27 JUNE 2025 07:50 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാലവേലയില്‍ എര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 704 റെസ്‌ക്യൂ െ്രെഡവുകള്‍ സംഘടിപ്പിച്ചു. ബാലവേലയില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നല്‍കാനായി. ഇതിന്റെ ഭാഗമായി 2025ല്‍ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സര്‍വേ നടത്തി. 140 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവര്‍ത്തനം ശക്തമാക്കി അടുത്ത വര്‍ഷത്തോടെ ബാലവേല പൂര്‍ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ഹോട്ട് സ്‌പോട്ട് കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂര്‍ 10, കാസര്‍ഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍. ഉത്സവ സ്ഥലങ്ങള്‍, കമ്പനികള്‍, തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ശരണബാല്യം പദ്ധതിയെ കാവല്‍ പ്ലസ് പദ്ധതിയുമായി ബന്ധിപ്പിച്ച് ദീര്‍ഘനാള്‍ സേവനങ്ങള്‍ നല്‍കി കുട്ടികളെ പുനരധിവസിപ്പിച്ചു വരുന്നു. ഇത്തരത്തില്‍ രക്ഷിച്ചെടുക്കുന്ന കുട്ടികളെ സി.ഡബ്ല്യു.സി.യുടെ മുമ്പാകെ എത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ള കുട്ടികളാണെങ്കില്‍ അവരുടെ സംസ്ഥാനങ്ങളിലെ സി.ഡബ്ല്യു.സി.കളിലേക്ക് തിരികെ അയയ്ക്കുന്നു. അതിന് കഴിയാത്ത കുട്ടികളുടെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്ത് അവരെ പുനരധിവസിപ്പിക്കുന്നു.

ഏതെങ്കിലും സ്ഥലത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കുകയോ 82818 99479 എന്ന വാട്‌സാപ്പ് നമ്പറില്‍ സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കലും തിരക്കിലും 500ലേറെപ്പേര്‍ക്ക് പരുക്ക്  (1 hour ago)

മദ്രാസ് ഐ ഐ ടിയില്‍ 20കാരിക്ക് നേരെ ലൈംഗികാതിക്രമം  (1 hour ago)

വി.എ.അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

മൂവായിരത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിക്കും  (2 hours ago)

സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കും  (3 hours ago)

ദൈവനാമത്തില്‍ നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന്‍ ഷൗക്കത്ത്  (3 hours ago)

ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം; ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്  (3 hours ago)

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം, പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി  (4 hours ago)

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് അന്‍വര്‍ ഘടകമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (4 hours ago)

140 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി  (4 hours ago)

Karnataka- ഒരാഴ്ചത്തെ പരിചയം മാത്രം  (4 hours ago)

IRAN അമേരിക്കന്‍ ബോംബുകള്‍ക്ക് എത്താന്‍ കഴിയില്ല  (4 hours ago)

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വീഴ്ചപറ്റിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്  (5 hours ago)

രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും; ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട  (6 hours ago)

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...  (7 hours ago)

Malayali Vartha Recommends