ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 247ന് പുറത്ത്...

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 247ന് പുറത്തായി. രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്‌കോറില്‍ നിന്നായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി.
മത്സരത്തില്‍ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഷദ്മാന്‍ ഇസ്ലാം (46), മുഷ്ഫീഖര്‍ റഹീം (35), തൈജുല്‍ ഇസ്ലാം (33), ലിട്ടന്‍ ദാസ് (34), മെഹിദി ഹസന്‍ മിറാസ് (31) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കന്‍ ബൗളിങ് നിരയില്‍ അസിത ഫെര്‍ണാണ്ടോയും സോനല്‍ ദിനുഷയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. തരിന്ദു രത്‌നായ്‌കെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
"
https://www.facebook.com/Malayalivartha