എന്തിനാണ് ജാതിനോക്കി സീറ്റുകള്‍ നല്‍കുന്നതെന്ന് ധര്മജന്

കോണ്‍ഗ്രസ് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് മതവും ജാതിയും നോക്കിയാണെന്നും അത് നല്ലൊരു കാര്യമല്ലെന്നും കഴിവുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടതെന്നും നടന് ധര്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്നു ധര്മജന്. എന്തിനാണ് ജാതിനോക്കി സീറ്റുകള്‍ നല്‍കുന്നതെന്നും ധര്മജന് ചോദിച്ചു.
അതേസമയം എല്‍ഡിഎഫ് അങ്ങനെയല്ലെന്നും എല്‍ഡിഎഫ് ക്രിസ്ത്യന്‍ മണ്ഡലത്തില്‍ ക്രിസ്ത്യാനിയെ തന്നെ നിര്‍ത്താറില്ലെന്നും മറ്റ് മതസ്ഥരെയും നിര്‍ത്തുമെന്നും ധര്മജന് പറഞ്ഞു. എന്നാല്‍ അത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് കോണ്‍ഗ്രസുകാരനായ താന്‍ പറയില്ല. എന്നാലും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും എന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു. കൂടാതെ സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും ധര്മജന് പറഞ്ഞു.
https://www.facebook.com/Malayalivartha