പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകുന്നേരം നാലിനു പൂര്‍ത്തിയാകും....

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകീട്ട് നാലിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ അലോട്ട്്മെന്റിനു ശേഷം സ്പോര്‍ട്സ് ക്വാട്ടയില്‍ 3,714 സീറ്റ് അവശേഷിച്ചിരുന്നു.
എന്നാല്‍, സപ്ലിമെന്ററി അലോട്മെന്റിലേക്കു പരിഗണിക്കാന്‍ 461 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 435 പേര്‍ അലോട്മെന്റില്‍ ഉള്‍പ്പെട്ടു.കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി അലോട്ട്്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വെള്ളിയാഴ്ച വൈകുന്നേരം വരെ സ്‌കൂളില്‍ ചേരാവുന്നതാണ്. ഇരുവിഭാഗങ്ങളിലും ബാക്കിവരുന്ന സീറ്റ് അതിനുശേഷം പൊതുമെറിറ്റിലേക്ക് മാറ്റും.
സപ്ലിമെന്ററി അലോട്മെന്റിനു ശേഷം സ്പോര്‍ട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളില്‍ മിച്ചമുള്ള സീറ്റ് മെറിറ്റിലെ ആദ്യ സപ്ലിമെന്ററി അലോട്മെന്റില്‍ ഉള്‍പ്പെടുത്തും. ഈ അലോട്മെന്റിനുള്ള സീറ്റൊഴിവ് ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്ട്്മെന്റ് പ്രകാരമുള്ള പ്രവേശനം പൂര്‍ത്തിയായശേഷം മെറിറ്റില്‍ മിച്ചമുണ്ടായിരുന്നത് 38,956 സീറ്റാണ്. സ്പോര്‍ട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളില്‍ നിന്ന് പൊതുമെറിറ്റിലേക്ക് എടുക്കുന്നവ കൂടി ഇതോടൊപ്പം പരിഗണിക്കുമ്പോള്‍ ആദ്യ സപ്ലിമെന്ററി അലോട്മെന്റില്‍ അരലക്ഷത്തോളം സീറ്റുകളുണ്ടാകും
"
https://www.facebook.com/Malayalivartha