കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി

കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് ഒരുസംഘത്തിന്റെ പരസ്യ മദ്യപാനം.അഞ്ചംഗ സംഘമാണ് മറ്റ് യാത്രക്കാരെ ഗൗനിക്കാതെയാണ് മദ്യസേവ നടത്തിയത്.
പിന്‍സീറ്റിലാണ് ഈ സംഘം യാത്രചെയ്തിരുന്നത്. ബസ് തിരുവല്ല പിന്നിട്ട സമയത്താണ് സംഭവമുണ്ടായതെന്നാണ് സൂചന. ഈ ഭാഗത്തുണ്ടായിരുന്ന കോട്ടയത്ത് നിന്നും കയറിയ ഒരു യാത്രക്കാരന് മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പെട്ടവര്‍ അന്യസംസ്ഥാനക്കാരാണോ അതോ മലയാളികളാണോ എന്നോ ഇവര്‍ എവിടേക്ക് പോകുകയായിരുന്നു എന്നതോ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























