Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍

21 NOVEMBER 2026 01:21 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ടെണ്ടറില്‍ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വി.ഇ.എച്ച്. ഗ്ലോബല്‍ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ കുറിച്ചുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.

ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള അടുത്ത ടെണ്ടര്‍ തുറന്നത് സെപ്റ്റംബര്‍ 25നാണ്. എന്നാല്‍ അതിന് മുമ്പ് സെപ്റ്റംബര്‍ 23 ന് തന്നെ വി.ഇ.എച്ചുമായി കരാര്‍ ഒപ്പിട്ടു. സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിച്ച് 25 ന് തുറന്ന ടെണ്ടറില്‍ ഒക്ടോബര്‍ പീക്ക് ഉള്‍പ്പെടുത്തിയിട്ടും ആരും ഓഫര്‍ നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പക്ഷേ, 25 ന് തുറക്കുന്ന ടെണ്ടറില്‍ ആരും ഓഫര്‍ നല്‍കില്ലെന്ന് 23 ന് കരാര്‍ ഒപ്പിടുമ്പോള്‍ എങ്ങനെ മനസിലായെന്നും പിണറായി വിജയന്‍ ചോദിച്ചു. ജി.എന്‍.എ, വി.ഇ.എച്ച്, ഹിമാചല്‍ കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടാനും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വി.ഇ.എച്ച്. ഗ്ലോബല്‍ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ടെണ്ടറില്‍ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.

2026 സെപ്റ്റംബര്‍ 10ന് തുറന്ന ടെണ്ടര്‍ ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായിരുന്നില്ല; ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള രാത്രികാല വൈദ്യുതിക്കും മാര്‍ച്ച് മെയ് പീക്ക് സമയത്തേക്കുമുള്ളതായിരുന്നു. ആഗസ്റ്റ് 20ന് ഡീപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഈ ടെണ്ടറില്‍ 19 കമ്പനികള്‍ പങ്കെടുത്തതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 29102026ലെ ഉത്തരവില്‍ (പെറ്റീഷന്‍ 42/2026) വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള അടുത്ത ടെണ്ടര്‍ തുറന്നത് സെപ്റ്റംബര്‍ 25നാണ്. എന്നാല്‍ അതിന് മുമ്പ്, സെപ്റ്റംബര്‍ 23ന് തന്നെ വി.ഇ.എച്ചുമായി കരാര്‍ ഒപ്പിട്ടു. സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിച്ച് 25ന് തുറന്ന ടെണ്ടറില്‍ ഒക്ടോബര്‍ പീക്ക് ഉള്‍പ്പെടുത്തിയിട്ടും ആരും ഓഫര്‍ നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായീകരണം. പക്ഷേ, 25ന് തുറക്കുന്ന ടെണ്ടറില്‍ ആരും ഓഫര്‍ നല്‍കില്ലെന്ന് 23ന് കരാര്‍ ഒപ്പിടുമ്പോള്‍ എങ്ങനെ മനസ്സിലായി? വി.ഇ.എച്ച് കരാറിന് ന്യായീകരണം ഉണ്ടാക്കാനാണ് സെപ്റ്റംബര്‍ 14ലെ ടെണ്ടറില്‍ ഒക്ടോബര്‍ പീക്ക് ഉള്‍പ്പെടുത്തിയതെന്ന് സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്.

ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്ന് കരാറുകളിലൂടെ 788 മെഗാവാട്ടും സ്വാപ്പ് കരാര്‍ കാലാവധി കഴിഞ്ഞതിലൂടെ 300 മെഗാവാട്ടും ഉള്‍പ്പെടെ 1088 മെഗാവാട്ട് ലഭ്യമായിരുന്നു. യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, കാറ്റുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് ഈ കൊള്ളക്കരാര്‍ ഒപ്പുവെച്ചത്. വി.ഇ.എച്ച് ഗ്ലോബലില്‍ നിന്ന് കരാര്‍ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നിട്ടും

ഒക്ടോബറില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാര്‍ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്.

കാറ്റിന്റെ ലഭ്യത കുറഞ്ഞതുകൊണ്ട് മാത്രം കൊള്ള പ്രതീക്ഷിച്ച രീതിയില്‍ നടക്കാതെ പോയതിനെ ന്യായീകരണമാക്കുകയാണ് മുഖ്യമന്ത്രി. വി.ഇ.എച്ച് ഗ്ലോബലിന്റെ ഉടമസ്ഥരായ കചഛതഏഎഘ സെബി അന്വേഷണവും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നടപടികളും നേരിടുന്ന കമ്പനിയാണ്. തൊടുന്യായങ്ങള്‍ മാറ്റിവെച്ച് ജി.എന്‍.എ, വി.ഇ.എച്ച്, ഹിമാചല്‍ കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടാനും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (14 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (30 minutes ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (2 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (2 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (2 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (2 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (3 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (3 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (3 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (3 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (3 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (3 hours ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (3 hours ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (3 hours ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (4 hours ago)

Malayali Vartha Recommends