തൃശൂരില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം...

വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന ആടുകള്‍ക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആള്‍താമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമര്‍ മഴയില്‍ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായിതീര്‍ന്നത്. ചെടികള്‍ വളര്‍ന്നു നിന്നതിനാല്‍ അപകടാവസ്ഥ തിരിച്ചറിയാനും സാധിച്ചില്ല.
https://www.facebook.com/Malayalivartha