തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം...

തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം. പള്ളിയില്‍ പോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ 68കാരനെ ബൈക്കിടിക്കുകയായിരുന്നു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടില്‍ ശശി (68) ആണ് മരിച്ചത്.
ഉറിയാക്കോട് സിഎസ്ഐ ചര്‍ച്ചില്‍ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്.
രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വഴിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ .
അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ശശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഭാര്യ: ഓമന. മക്കള്‍: ഷാജി, ജോണ്‍. കേസെടുത്ത് പോലീസ്.
https://www.facebook.com/Malayalivartha

























