പെരുമ്പാവൂരില്‍ പി ജി വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത നിലയില്‍...

പെരുമ്പാവൂരില്‍ പി ജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി അക്ഷരയാണ് (23) മരിച്ചത്. പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറുപ്പംപടിയിലെ സ്വകാര്യ കോളേജില്‍ എം എസ് ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പരീക്ഷ പ്രതീക്ഷിച്ച രീതിയില്‍ എഴുതാനായില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha

























