സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്ചു

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ . മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയുടെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം . രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു .
സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയെ കുട്ടി അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത് ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നുവെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത് .
അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു .
വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ . പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ.
https://www.facebook.com/Malayalivartha