രക്ഷപ്പെട്ടത് അത്ഭുതകരമായി... ദേശീയപാതയില്‍ നിര്‍മ്മാണം നടക്കുന്ന മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....

തൃശൂര്‍ ദേശീയപാതയില്‍ നിര്‍മ്മാണം നടക്കുന്ന മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂര്‍ സ്വദേശി വില്‍സണ്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. പുരിങ്ങോരില്‍ അടിപ്പാത നിര്‍മ്മിക്കാനെടുത്ത കുഴിയിലാണ് കാര്‍ വീണത്.
തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കാര്‍. ചാറ്റല്‍ മഴയുണ്ടായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ മനുവും കാര്‍ നിര്‍ത്തി. ഈ സമയത്ത് കാര്‍ റോഡില്‍ സ്കിഡ് ആയി കുഴിയിലേക്ക് മറിഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം സംഭവിച്ചത്. ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായ രക്ഷപ്പെട്ടു. സെക്കന്റ് കാര്‍ ബിസിനസ് നടത്തുന്നയാളാണ് മനു. നാനോ കാര്‍ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha