രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവരം മറച്ചുവെച്ചത് ആ ലക്ഷ്യത്തോടെ

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ സ്വന്തം പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. . മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ ജോസ്‌മോൻ പൊലീസിനോട് പങ്കുവെച്ചത്. . ജാസ്മിൻ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്. ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തിരുന്നു. കൊലപാതക ദിവസവും ഇരുവർക്കുമിടയിൽ വഴക്ക് ഉണ്ടാകുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിൽ കിടത്തി.
വീട്ടുകാർക്ക് മുമ്പിൽ വെച്ചായിരുന്നു ജാസ്മിന്റെ കഴുത്ത് ഞെരിച്ചത് . ജാസ്മിൻ അബോധാവസ്ഥയിൽ ആയപ്പോൾ ഇയാൾ വീട്ടുകാരോട് മാറാൻ പറഞ്ഞു . തുടർന്ന് കഴുത്തിൽ തോർത്ത് കുരുക്കി മരണം ഉറപ്പാക്കി. വീട്ടുകാർ ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു എന്നതാണ് ഏറ്റവും ഭീകരമായ സത്യാവസ്ഥ.ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും ആയിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത് .
വീട്ടുകാർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവൻ കൊലപാതക വിവരം മറച്ചുവെച്ചു . അത് എന്തിനായിരുന്നു എന്ന ചോദ്യം ശക്തമാണ് . വീട്ടുകാർക്ക് പ്രതിയെ പേടി ആയിരുന്നോ ? അതുകൊണ്ടാണോ അവർ പുറത്ത് ഈ വിവരം പറയാതെ മറച്ചു വച്ചത്. അതോ ജോസ്മോനെ സംരക്ഷിക്കാൻ ആയിരുന്നുവോ കുടുംബം ശ്രമിച്ചത് . ഇങനെ ചോദ്യങ്ങൾ നിരവധിയാണ് . പിറ്റേ ദിവസമാണ് വീട്ടുകാർ മരണ വിവരം പുറത്തറിയിച്ചത്. അപ്പോഴും ആത്മഹത്യയെന്നായിരുന്നു കുടുംബം മറ്റുള്ളവരോട് പറഞ്ഞത്.
പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. ഡോക്ടർക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.
പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ താൻ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്‌മോൻ പറഞ്ഞത്. എന്നാൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാർക്ക് മുന്നിൽ വെച്ചാണെന്ന് പ്രതി സമ്മതിച്ചത്. ജോസ്‌മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























