ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം സ്ഥാപിച്ച സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടം വ്യാഴം വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്, മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റി നിര്‍മിക്കുന്നത്.
അപൂര്‍വയിനം വന, സുഗന്ധവ്യഞ്ജന, ഫല ഔഷധ ഉദ്യാന സസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് കുറവിലങ്ങാട് പഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ഉദ്യാനത്തിന്റെ നിര്‍മാണവും മുഖ്യമന്ത്രി ഉദ്ഘാടനവും ചെയ്യും.
"
https://www.facebook.com/Malayalivartha