മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു...

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം രക്തസമ്മര്‍ദ്ദം ഉയര്‍ന്നും, താഴ്ന്നും നില്‍ക്കുകയാണ്. ഇതിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ആണ് നടത്തിവരുന്നത്. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലുള്ളത്.
https://www.facebook.com/Malayalivartha

























